അരിക്കൊമ്പൻ മലയിറങ്ങിയതോടെ പൂപ്പാറയിൽ പുതിയ പ്രശ്നം; വിദഗ്ധ സമിതിക്കെതിരെ പ്രതിഷേധം
Edited by Jibin George | Samayam Malayalam | Updated: 4 Aug 2023, 5:28 pm
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്ന് മയക്കുവെടിവച്ച് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ കോതയാർ വനമേഖലയിൽ ഉണ്ടെന്നാണ് തമിഴ്നാട് വനംവകുപ്പ് അവസാനമായി നൽകുന്ന വിവരം
ഹൈലൈറ്റ്:
- അരിക്കൊമ്പൻ വിദഗ്ധ സമിതിക്കെതിരെ പ്രതിഷേധം.
- ഈ മാസം ഏഴാം തീയതി ഇടുക്കി പൂപ്പാറയിൽ പ്രതിഷേധ സമരം.
- ശാന്തൻപാറയിൽ സർവകക്ഷി യോഗം ചേർന്നു.
കർണാടകയിൽ ബിജെപിയെ വീഴ്ത്തി; ഇനി സുനിൽ കനുഗോലു കേരളത്തിലേക്ക്; നിർദേശിച്ചത് രാഹുൽ ഗാന്ധി
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ നിർദേശത്തെത്തുടർന്ന് ഇടുക്കി ആനയിറങ്കലിലെ ബോട്ടിങ് നിരോധനം നിർത്തിവെച്ചിരുന്നു. 2007ന് ശേഷം നിർമ്മിച്ചതും ചിന്നക്കനാൽ മേഖലയിൽ പ്രവർത്തിക്കുന്നതുമായ റിസോർട്ടുകളുടെ വിവരങ്ങൾ നൽകാൻ സമിതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ നീക്കം ജനവാസ കേന്ദ്രങ്ങളെ വനമേഖലയെന്ന് വരുത്തിത്തീർക്കാനാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ലോകേഷ് കനകരാജും പ്രഭാസും ഒന്നിക്കുന്നു
നിരോധനങ്ങളും നിർദേശങ്ങളും തുടരുന്നതിനാൽ ഉത്തരവുകൾക്കെതിരെ ഈ മാസം ഏഴാം തീയതി ഇടുക്കി പൂപ്പാറയിൽ പ്രതിഷേധ സമരം നടത്തും. ശാന്തൻപാറയിൽ സർവകക്ഷി യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. ജനവാസ മേഖലകളെ വനമാക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെന്ന് സർവകകക്ഷിയോഗം വിലയിരുത്തി. കാട്ടാനകളുടെ സാന്നിധ്യമുണ്ടായിട്ടും ആനയിറങ്കൽ ജലാശയവും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തി 125 ഹെക്ടർ സ്ഥലത്ത് പുതിയതായി ദേശിയോദ്യാനം സ്ഥാപിക്കാൻ വനംവകുപ്പ് നീക്കം ആരംഭിച്ചിരുന്നു.
ഇടുക്കി ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ നിലവിൽ കോതയാർ വനത്തിലുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലെ മുണ്ടൻതുറൈ വനമേഖല ഉൾപ്പെടുന്ന കോതയാർ വനത്തിൽ കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ ഉള്ളതായി അധികൃതർ അറിയിച്ചിരുന്നു. രണ്ട് കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ ദിവസങ്ങൾക്ക് മുൻപ് കണ്ടത്.
ഇത്തവണ ഓണക്കിറ്റ് ആർക്കൊക്കെ? സൂപ്പർ സ്പെഷ്യൽ ഓണച്ചന്തകളുമായി സപ്ലൈക്കോ
ആനക്കൂട്ടത്തോട് അരിക്കൊമ്പൻ ഇണങ്ങിയെന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം. ഇതോടെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിരുന്ന 36 പേരടങ്ങുന്ന സംഘത്തിലെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക