തടി കുറയാനുള്ള നുറുങ്ങുവിദ്യകള്‍ തേടി അലയുന്നവരാണ് ഭൂരിഭാഗം പേരും. അത്തരക്കാര്‍ക്കിടയില്‍ പേരുകേട്ട ഒറ്റമൂലിയാണ് ചൂട് വെള്ളത്തില്‍ നാരങ്ങനീര് ഒഴിച്ച് കഴിക്കുന്നത്. എന്നാല്‍ ഈ വിദ്യ ഉപകാരപ്രദാമാണോ? ഇതേ കുറിച്ച് വിശദീകരിക്കുകയാണ് നൃുട്രീഷനിസ്റ്റ് കിനിത കഡാക്കിയ പട്ടേല്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇതേ കുറിച്ച് വിശദീകരിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
വൈറ്റാമിന്‍ സിയുടെ കലവറയായ നാരങ്ങ ശരീരത്തിന് നല്ലതാണ്. ഇവ ദഹനത്തിനും മികച്ചതാണ്. ചൂട് വെള്ളത്തില്‍ നാരങ്ങനീര് ഒഴിച്ച് കഴിക്കുന്നത് കൊഴുപ്പ് കളയുമെന്ന് പറയുന്നത് വെറും മിത്താണ് കിനിത പറയുന്നു
ഹൈകലോറി അടങ്ങിയ ഡ്രിങ്കുകള്‍ക്ക് പകരം ഇവ ഉപയോഗിക്കാം എന്നത് മാത്രമാണ് ഗുണം . കൃത്യമായ വ്യായാമവും വിദഗ്ദ നിര്‍ദേശത്തോടെയുള്ള ഡയറ്റും നിങ്ങളെ തടി കുറയ്ക്കാനായി സഹായിക്കും.
Content Highlights: drinking hot lemon water and fat loss