ഹൈലൈറ്റ്:
- സര്‍ക്കാര്‍ നിലപാടിനു പിന്തുണ
- ഹൈക്കോടതി ഉത്തരവിൻ്റെ സാഹചര്യത്തിൽ സ്വീകരിച്ച നിലപാട്
- ജനസംഖ്യാ അനുപാതത്തിൽ സ്കോളര്‍ഷിപ്പുകള്‍ വിഭജിക്കാൻ സര്‍ക്കാര്‍
ക്രിസ്ത്യൻ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഫണ്ട് വിഹിതം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. ഇതുവരെ നീതി ലഭിക്കാത്തവര്‍ക്കും നീതി ലഭിക്കണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തന്നെ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച് കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഭിന്നത നിലനിൽക്കേയാണ് ആലഞ്ചേരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
Also Read: കേരളത്തിന്റെ പല ഭാഗങ്ങളിലും സാമ്പത്തിക തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയിൽ, വീഡിയോ കാണാം
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാ അനുപാതത്തിൽ വിഭജിക്കാൻ തീരുമാനമായത്. മുസ്ലീം വിഭാഗത്തിനും ക്രിസ്ത്യൻ വിഭാഗത്തിനും 80:20 അനുപാതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിഭജിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു സര്‍ക്കാര്‍ നടപടി. സ്കോളര്‍ഷിപ്പിനായി നീക്കിവെച്ചിട്ടുള്ളതിൽ 23.51 കോടി രൂപയ്ക്ക് പുറമെ അധികമായി 6.2 കോടി അനുവദിക്കാനും യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
Also Read: ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചോളൂ, പക്ഷെ ഉത്തരം പറയാൻ സമയം തരണം: പ്രധാനമന്ത്രി
സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയ പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല മുസ്ലീം ലീഗിൻ്റെ എതിര്‍പ്പിനു പിന്നാലെ നിലപാട് തിരുത്തിയിരുന്നു. മുസ്ലീം വിഭാഗത്തിന് സാമ്പത്തികമായി നഷ്ടമുണ്ടാകുന്നില്ലെങ്കിലും മുസ്ലീങ്ങള്‍ക്കായുള്ള ആനുകൂല്യങ്ങളുടെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടുന്നുവെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ നിലപാട്. എന്നാൽ സര്‍ക്കാര്‍ നടപടിയിൽ ലീഗ് കടുത്ത പ്രതിഷേധത്തിലാണ്.
പാറയിടിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം, കൊല്ലത്ത് കൂട്ടത്തല്ല്?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : syro malabar church supremo cardinal mar george alencherry welcomes minority scholarship division as per population share
Malayalam News from malayalam.samayam.com, TIL Network