അല്‍ബേനിയ, അസര്ബൈജാന്, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. അടുത്തിടെ, ബ്രിട്ടീഷ് പൗരന്മാര്ക്ക് ഇ-വിസ ഒഴിവാക്കല്‍ പദ്ധതി സൗദി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
Bank Attachment: ജപ്തി അനുവദിക്കില്ല, ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്ന് കര്‍ഷകര്‍
വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാനും അനുമതിയുണ്ട്. ഹജ്ജ് സീസണില്‍ ഒഴികെ മക്കയിലെത്തി ഉംറ നിര്‍വഹിക്കാനാണ് അനുമതി. സൗദിയിലെ വിമാനത്താവളങ്ങളിലോ തുറമുഖങ്ങളിലോ അതിര്‍ത്തി ചെക്പോയിന്റുകളിലോ എത്തുമ്പോള്‍ വെബ്സൈറ്റിലൂടെ വിസയ്ക്ക് അപേക്ഷിച്ചാലും മതിയാവും.
ഈ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന ആളുകള്‍ക്ക് വിനോദസഞ്ചാരത്തിനു പുറമേ ഉംറ നിര്‍വഹിക്കുന്നതിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നടത്താനും അനുവാദമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. സന്ദര്‍ശകര്‍ വിസയിലെ താമസ കാലയളവ് നിര്‍ബന്ധമായും പാലിച്ചിരിക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്ക് താമസ കാലാവധി കുറവായിരിക്കും.
യുഎഇയില്‍ വാഹനത്തില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 22,500 രൂപ പിഴയും ആറ് ബ്ലാക്ക് പോയിന്റും
താമസ കാലാവധി തീരുന്നതിന് മുമ്പ് സന്ദര്‍ശകര്‍ രാജ്യംവിട്ടില്ലെങ്കില് പിഴയൊടുക്കേണ്ടി വരും. സന്ദര്‍ശകര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ അനുവാദമില്ല. ഹജ്ജ് സമയത്ത് മക്കയിലേക്ക് പ്രവേശനവും അനുവദിക്കില്ല. വിസ കാലാവധി അവസാനിച്ച ശേഷമേ വിസ പുതുക്കാന്‍ കഴിയൂ.
മൂന്നു ദിവസം മുമ്പാണ് യുകെയിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും പൗരന്മാര്ക്ക് ഇ-വിസ സംരംഭം ആരംഭിച്ചത്. ഇ-വിസ സിംഗിള്‍ എന്‍ട്രിക്ക് ബാധകമാണ്. ആറ് മാസമാണ് വിസ കാലാവധി. വിസ അനുവദിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ രാജ്യത്ത് എത്തണം. യാത്രാ തീയതിയുടെ 48 മണിക്കൂറിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം, സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ പൂരിപ്പിക്കാം.
5,300 രൂപയ്ക്ക് സൗദിയില്‍ നിന്ന് കേരളത്തിലെത്താം; ഓഫറുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സൗദി പൗരന്മാര്ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ വിസിറ്റ് വിസയില്‍ ഉംറ തീര്‍ത്ഥാടനത്തിന് കൊണ്ടുവരാന്‍ അനുമതി നല്‍കിയിരുന്നു. ഇങ്ങനെ വരുന്നവര്‍ക്കും രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ഇങ്ങനെ ലഭിക്കും. സിംഗിള്‍ എന്‍ട്രി വിസയ്ക്ക് 90 ദിവസമാണ് സാധുത. അതേസമയം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഒരു വര്‍ഷം കാലാവധിയുണ്ട്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുള്ള സന്ദര്ശകന് രാജ്യത്ത് പ്രവേശിച്ച് 90 ദിവസത്തിനുള്ളില്‍ മടങ്ങിപ്പോയി വീണ്ടും വരാവുന്നതാണ്.
2016ല്‍ ആരംഭിച്ച സൗദി വിഷന്‍-2030 പദ്ധതിയുടെ ഭാഗമായി ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിനാണ് വിനോദ സഞ്ചാരികള്‍ക്ക് വിസ നടപടികള്‍ ഉദാരമാക്കുന്നത്. എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുകയും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും ചെയ്യുക എന്നതാണ് വിഷന്‍-2030 ന്റെ പ്രധാന ലക്ഷ്യം. 2030ഓടെ 10 കോടി സന്ദര്‍ശകരെ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.