ദോഹ> ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിപുൽ നിയമിതനായി. ഖത്തർ വിദേശകാര്യമന്ത്രാലയം പ്രോട്ടോകോൾ ഡയറക്ടർ അംബാസിഡർ ഇബ്രാഹിം യൂസഫ് ഫക്രുവുമായി വിപുൽ കൂടിക്കാഴ്ചനടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിയമനം ലഭിച്ചതിനാൽ കഴിഞ്ഞമാർച്ചിൽ ഇന്ത്യയിലെക്കു മടങ്ങിയ ഡോ. ദീപക് മിത്തലിന്റെ പിൻഗാമിയായാണ് വിപുൽ നിയമിതനാകുന്നത്. അടുത്തദിവസം ഖത്തർ ഭരണകൂടത്തിൽനിന്നും അധികാരപത്രം സ്വീകരിക്കുന്നതോടെ വിപുൽ ഔദ്യോഗികമായി ചുമതലയേൽക്കും. ഗൾഫ് മേഖലയിൽ പ്രവർത്തനപരിചയമുള്ള വിപുൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അൻപതാം വാർഷികവേളയിലാണ് ഖത്തറിലെ ഇന്ത്യൻ സ്ഥാനാപതിയാകുന്നത്.
ജൂലായ് രണ്ടാം വാരത്തിൽ ഇന്ത്യൻ രാഷ്ട്രപതിദ്രൗപതി മുർമുവിൽനിന്നും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതാനായികൊണ്ടുള്ള അധികാരപത്രം വിപുൽ ഏറ്റുവാങ്ങിയിരുന്നു. 1998-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽചേർന്ന വിപുൽഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. കെയ്റോ, കൊളംബോ, ജനീവ എന്നിരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014മുതൽ 2017വരെ വിദേശകാര്യമന്ത്രിയോടൊപ്പം പ്രവർത്തിച്ചു. 2017മുതൽ 2020വരെ യുഎഇയിൽകോൺസുലർ ജനറലായിരുന്നു.ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയുംനേടിയിട്ടുണ്ട്. കീർത്തിയാണ് ഭാര്യ. കഴിഞ്ഞ മാർച്ചുമുതൽ കോൺസുലർ പദവിയിലുള്ള ആഞ്ചലീന പ്രേമലതയാണ് അംബാസിഡറുടെ ചുമതലവഹിച്ചുകൊണ്ടിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..