റിയാദ് > കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അൽഫനാർ യൂണിറ്റ് അംഗമായിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി സതീശന് ചികിത്സ സഹായം കൈമാറി. കഴിഞ്ഞ എട്ടു വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ കാർപെന്റർ ജോലി ചെയ്തുവരികയായിരുന്ന സതീശന് നടുവേദന അനുഭവപ്പെടുകയും തുടർന്ന് ഒരു കാലിന്റെ സ്വാധീനം കുറയുകയുമായിരുന്നു. റിയാദിലും നാട്ടിലുമായി ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. തുടർന്ന് കമ്പനി എക്സിറ്റിൽ നാട്ടിലേക്ക് വിടുകയായിരുന്നു.
സതീശന്റെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗവും ചാത്തന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ദസ്തകീർ, സിപിഐ എം കിളികൊല്ലൂർ ലോക്കൽ സെക്രട്ടറി എ എം റാഫി, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ജെ മാത്യു, വാർഡ് കൗൺസിലർ സന്തോഷ്, കേളി മുൻ അംഗം വിമൽ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..