കഴിയ്ക്കുന്ന രീതി കൊണ്ട് ക്യാഷ്യൂനട്സ് വിഷമായി മാറാം
Authored by സരിത പിവി | Samayam Malayalam | Updated: 7 Aug 2023, 4:56 pm
ആരോഗ്യകരമായ നട്സില്‍ പെടുത്താവുന്ന ഒന്നാണ് കാഷ്യൂനട്സ്. എന്നാല്‍ കഴിയ്ക്കുന്ന രീതി പല ഭക്ഷണങ്ങളേയും പോലെ ഇതിനേയും അനാരോഗ്യകരമാക്കി മാറ്റും.
കശുവണ്ടിപ്പരിപ്പില്‍
കശുവണ്ടിപ്പരിപ്പില്‍ യുറൂഷ്യല് എന്ന ഒരു ടോക്സിന് അടങ്ങിയിട്ടുണ്ട്. കശുവണ്ടിപ്പരിപ്പ് അതിന്റെ കട്ടിയുള്ള പുറന്തോടില്‍ നിന്നും എടുത്ത ശേഷം ഉണക്കിയാണ് ചിലപ്പോള്‍ ഉപയോഗിയ്ക്കുന്നത്. ഇതല്ലെങ്കില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഇവ പല രീതിയിലും പ്രോസസ് ചെയ്തുവരുന്നതാണ് നമുക്ക് ലഭിയ്ക്കുന്നതും. ഇവ ഒരിക്കലും ഇത്തരം വഴികളിലൂടെയല്ലാതെ നേരിട്ട്, അതായത് പച്ചയായി നമുക്ക് ലഭിയ്ക്കാറില്ല. അതായത് തോട് നീക്കിയ ശേഷം റോ രൂപത്തില്‍ നമുക്കിവ ലഭിയ്ക്കുന്നില്ലെന്നര്‍ത്ഥം. ഇത് ഇങ്ങനെ ലഭിയ്ക്കാതിരിയ്ക്കാന്‍ കാരണമാകുന്നത് ഇതിലെ യുറൂഷ്യല് എന്ന വിഷാംശം തന്നെയാണ്.
ലാക്ടോസ് ഇൻടോളറൻസ്: കാരണവും ലക്ഷണങ്ങളും
ലാക്ടോസ് ഇൻടോളറൻസ്: കാരണവും ലക്ഷണങ്ങളും
അലര്‍ജി
ഈ പ്രത്യേക ടോക്സിന് ചര്‍മത്തില്‍ അലര്‍ജിയും ചൊറിച്ചിലുമെല്ലാം ഉണ്ടാകാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇത് വീ്ക്കമായി മാറാനും പല അസ്വസ്ഥതകള്‍ക്കും ഇടയാക്കുന്നു. പ്രത്യേകിച്ചും നട്സ് അലര്‍ജി പോലുളള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക്. ഫുഡ് അലര്‍ജി പോയ്സനിംഗ് ഉണ്ടാകാനുളള സാധ്യത പച്ചയ്ക്കുള്ള ക്യാഷ്യൂനട്സ് കഴിച്ചാല്‍ ഉണ്ടാകുമെന്നര്‍ത്ഥം.
തോട് നീക്കിയെടുക്കുന്ന കശുവണ്ടിപ്പരിപ്പ്
തോട് നീക്കിയെടുക്കുന്ന കശുവണ്ടിപ്പരിപ്പ് ഉയര്‍ന്ന ചൂടില്‍ റോസ്റ്റ് ചെയ്തെടുക്കുന്നുണ്ട്. ഇതല്ലെങ്കില്‍ ഉണക്കിയെടുക്കുന്നുണ്ട്. ഇതിലൂടെയാണ് ആ വിഷാംശം നീങ്ങുന്നത്. ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോരുന്ന കശുവണ്ടിപ്പരിപ്പ് നമുക്ക് റോ അതായത് പ്രോസസ് ചെയ്യപ്പെടാത്തത് എന്ന രീതിയില്‍ തന്നെയാണ് ലഭിയ്ക്കുന്നത്. പലപ്പോഴും വില്‍പ്പനയ്ക്കായി രണ്ടാമതും ഇത് വറുത്തെടുക്കപ്പെടുന്നുണ്ട്. ഇത് വിഷാംശം ഒന്ന് കൂടി നീക്കുന്നു.
വറുക്കുന്നത്
നാം പൊതുവേ നട്സ് വറുക്കുന്നത് അനാരോഗ്യകരമാണെന്ന പറയുമെങ്കിലും ഇത്തരം വിഷാംശമുള്ളതിനാല്‍ കാഷ്യൂനട്സ് വറുത്തെടുക്കുന്നത് ആരോഗ്യകരമാണെന്ന് തന്നെ വേണം, പറയുവാന്‍. ഇതിലൂടെ ഈ വിഷാംശം മുഴുവന്‍ നീക്കിക്കളയപ്പെടുന്നു. അതായത് റോസ്റ്റ് ചെയ്ത് വരുന്ന കശുവണ്ടിപ്പരിപ്പ് ആരോഗ്യകരമാണെന്ന് ചുരുക്കം. ഇതാണ് കഴിയ്ക്കേണ്ടതും. എന്നാല്‍ ഇത് എണ്ണ പോലുളളവ ചേര്‍ത്തും ഉപ്പ് ചേര്‍ത്തുമെല്ലാം വറുത്ത് കഴിയ്ക്കുന്നത് മറ്റേത് ഭക്ഷണങ്ങളെപ്പോലെ ഇതിന്റേയും ഗുണം കളയുന്ന ഒന്നാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക