കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ബദാം കഴിക്കാവുന്നതാണ്. പല സ്ത്രീകളും ശരീരഭാരം കുറയ്ക്കാന്‍ ബദാം ദിവസേന കഴിക്കുന്നത് കാണാം. എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, പുരുഷന്മാരും ബദാം കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
കുട്ടികള്‍ ബദാം കഴിച്ചാല്‍
ബദാമില്‍ നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ തലച്ചോറിന്റഎ പ്രവര്‍ത്തനവും ആരോഗ്യവും മെച്ചപ്പെടുത്താന്‍ ബദാം നല്‍കുന്നത് നല്ലതാണ്. ഇത് കൂടാതെ, ചെറുപ്പം മുതല്‍ ബദാം കൊടുത്ത് ശീലിപ്പിച്ചാല്‍ ഇത് കുട്ടികള്‍ നട്സ് കഴിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
അതുപോലെ തന്നെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ബദാം കൊടുക്കുന്നത് നല്ലതാണ്. ഇത് കൃത്യമായി ദഹനം നടക്കുന്നതിനും അതുപോലെ തന്നെ വയറുവേദന, അതുപോലെ, വയറ്റില്‍ അമിതമായി ഗ്യാസ് കയറുന്ന അവസ്ഥ എന്നിവ ഒഴിവാക്കാന്‍ ബദാം കൊടുത്ത് ശീലിപ്പിക്കുന്നത് നല്ലതാണ്. കുട്ടികളുടെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബദാം സഹായിക്കുന്നുണ്ട്.
ദിവസേന മൂന്ന്, അല്ലെങ്കില്‍ നാല് ബദാം സ്നാക്ക്സ് പോലെ കഴിക്കാന്‍ നല്‍കാവുന്നതാണ്. അല്ലെങ്കില്‍ ബദാം കുതിര്‍ത്ത് രാവിലെ തന്നെ കഴിക്കാന്‍ നല്‍കുന്നതും നല്ലതാണ്. ബദാം നല്കുമ്പോള് അതിന്റെ തൊലി കളയാതെ നോക്കണം. തൊലിയോടുകൂടി കഴിക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.
ആര്‍ത്തവ വേദന കുറയക്കാന്‍
ആർത്തവ വേദന കുറയ്ക്കാൻ ചില എളുപ്പവഴികൾ
സ്ത്രീകള്‍ കഴിച്ചാല്‍
സ്ത്രീകള്‍ ബദാം കഴിക്കുന്നത് പതിവാക്കിയാല്‍ നിരവധി ഗുണങ്ങള്‍ ലഭിക്കും. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും അതുപോലെ തന്നെ ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കാനും ഇത് സഹായിക്കുന്നുണ്ട്. ഇവ കൂടാതെ, മുടിയ്ക്ക് നല്ല ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
അതുപോലെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ ബദാം കഴിക്കുന്നത് നല്ലതാണ്. എന്നും രാവിലെ കുതിര്‍ത്ത ബദാം വെറും വയറ്റില്‍ കഴിച്ചാല്‍ വേഗത്തില്‍ തന്നെ വിശപ്പ് കുറയാനും അതുപോലെ ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിനും സഹായിക്കുന്നതിനാല്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ഹെല്‍ത്തിയായി തന്നെ നിലനില്ക്കാനും ഇത് സഹായിക്കുന്നു.
പുരുഷന്മാര്ക്കുള്ള ഗുണം
പുരുഷന്മാര് പതിവായി ഒരു 5 അല്ലെങ്കില്‍ 6 ബദാം കഴിക്കുന്നത് നല്ലതാണ്. ഇത് അവരുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കും. അതുപോലെ തന്നെ ബദാമില്‍ ബാഡ് കൊളസ്ട്രോള്‍ ഇല്ലാത്തതിനാല്‍ തന്നെ ഹാര്‍ട്ട് ഡിസീസില്‍ നിന്നും സംരക്ഷണം നല്കാന് ഇതിന് സാധിക്കും.
അതുപോലെ സ്ഥിരമായി ബദാം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ബദാമില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുന്നു. അതുപോലെ, പുരുഷന്മാരില് ഉണ്ടാകുന്ന അമിതവണ്ണം നിയന്ത്രിക്കാനും ഇത് സഹായിക്കും.
ഇവ കൂടാതെ, ഒരു പുഷന്റെ ലൈംഗികാരോഗ്യത്തെ ഇത് വളരെ കാര്യമായി തന്നെ സഹായിക്കുന്നുണ്ട്. ഇതില്‍ നല്ലപോലെ പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതെല്ലാം പുരുഷന്റെ ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഒരു ദിവസം 50 ഗ്രാം ബദാം കഴിച്ചാല്‍ ഇത് ലൈംഗിക ഉദ്ധാരണത്തിന് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ പുരുഷന്മാരില് കണ്ട് വരുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ചര്‍മ്മത്തിന്റേയും അതുപോലെ തന്നെ ആരോഗ്യത്തിന്റേയും സംരക്ഷകരായി നിലനില്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യം
ബദാം കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്നത് സത്യം തന്നെ. എന്നാല്‍, ഇവ അമിതമായി കഴിച്ചാല്‍, അല്ലെങ്കില്‍ ബദാം ചിലര്‍ കഴിച്ചാല്‍ ചില ആരോഗ്യ പ്രശ്നങ്ങളും നേരിടാം. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് അലര്‍ജി പ്രശ്നങ്ങള്‍. അതിനാല്‍, നിങ്ങള്‍ ബദാം കഴിച്ച് കഴിഞ്ഞ എന്തെങ്കിലും ശാരീരിക ആസ്വസ്ഥതകള്‍ കണ്ടാല്‍ ഉപയോഗം നിര്‍ത്തണം. അതുപോലെ തന്നെ അമിതമായി കഴിച്ചാല്‍ ദഹന പ്രശ്നങ്ങളിലേയ്ക്ക് ഇത് നയിക്കാം.
ചിലര്‍ക്ക് മലബന്ധപ്രശ്നങ്ങള്‍ ഉണ്ടാകാം. അതുപോലെ തന്നെ വൃക്കയില്‍ കല്ല് ഉള്ളവര്‍ ബദാം അമിതമായി കഴിക്കുന്നത് അസുഖം വര്‍ദ്ധിപ്പിക്കാന്‍ കാരണമാണ്. അതുപോലെ തന്നെ അമിതമായി ബദാം കഴിക്കുന്നത് വൃക്കയില്‍ കല്ലിന് കാരണമാകുന്നു. അമിതമായി ബദാം കഴിക്കുന്നത് വിറ്റമിന്‍ ഇ അമിതമായി ശരീരത്തില്‍ എത്തുന്നതിലേയ്ക്കും നയിക്കാം. അതുപോലെ ശരീരഭാരം കുറയ്ക്കാന്‍ അമിതമായി ബദാം കഴിച്ചാല്‍ അത് ശരീരഭാരം കൂടുന്നതിലേയ്ക്ക് നയിക്കാം.