ചെന്നൈ > ഓസ്കർ പുരസ്കാരം നേടിയ എലഫന്റ് വിസ്റേഴ്സ് എന്ന ഡോക്യുമെന്ററിയുടെ നിർമാതാക്കൾക്കെതിരേ വക്കീൽ നോട്ടീസ് അയച്ചെന്ന വാർത്തകളോട് പ്രതികരിച്ച് ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മനും ബെല്ലിയും. രണ്ട് കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെന്ന വാർത്തകളോടാണ് പ്രതികരണം. സംവിധായികയും നിർമാതാവുമായ കാർത്തികി ഗോൺസാൽവസിന് ആരാണ് ലീഗൽ നോട്ടീസ് അയച്ചതെന്നോ അഭിഭാഷകൻ ആരാണെന്നോ അറിയില്ല എന്നാണ് ബൊമ്മന്റെ പ്രതികരണം. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാർത്തികി വിളിച്ച് സംസാരിച്ചുവെന്നും സഹായിക്കാമെന്ന് ഉറപ്പുനൽകിയതായും ബൊമ്മൻ പറയുന്നു. ഡോക്യുമെന്ററിയിലെ വിവാഹ രംഗത്തിനായി തങ്ങൾ പണം നൽകിയിട്ടുണ്ടെന്നും കാർത്തികി ഇതുവരെ പണം തിരികെ നൽകിയിട്ടില്ലെന്നും ബൊമ്മനും ബെല്ലിയും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയും ബൊമ്മൻ പിൻവലിച്ചു.
കാർത്തികി ഗോൺസാൽവസ് ഒരിക്കലും ‘ഓസ്കാർ പ്രതിമയിൽ തൊടാനും പിടിക്കാനും’ അനുവദിച്ചില്ലെന്നും ഇരുവരും ആരോപിച്ചിരുന്നു. മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മടങ്ങിയ ശേഷം നീലഗിരിയിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് പണം ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. യാത്രയ്ക്ക് പണം ചോദിച്ചപ്പോൾ ‘കയ്യിൽ ഒന്നുമില്ല, ഉടൻ ശരിയാക്കാം’ എന്നും ഇരുവരും അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..