തൈര് തയ്യാറാക്കാം
ഈ തൈര് തയ്യാറാക്കി എടുക്കാന്‍ ആദ്യം തന്നെ വെള്ളം ചേര്‍ക്കാതെ പാല് നന്നായി ചൂടാക്കി എടുക്കുക. ഈ ചൂടാക്കിയ പാല് കുറച്ച് തണുപ്പിക്കണം. ഇളം ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് നല്ല കട്ട തൈര് ചേര്‍ത്ത് മിക്സ ചെയ്ത് വെക്കുക. ഇത്തരത്തില്‍ മിക്സ് ചെയ്ത് വെച്ചതിന് ശേഷം ഒരു കുക്കറില്‍ നല്ല തിളച്ച വെള്ളം കാല് ഭാഗം ഒഴിക്കുക. ഇതിലേയ്ക്ക് പാല് ഇറക്കി വെച്ച് കുക്കറിന്റെ മൂടി വേയ്റ്റ് ഇട്ട് അടച്ച് ഒരു അരമണിക്കൂര്‍ വെക്കണം. ഇത്തരത്തില്‍ അര മണിക്കൂര്‍ കഴിയുമ്പോള്‍ തുറന്ന് നോക്കിയാല്‍ നല്ല കട്ട തൈര് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
40 രൂപയ്ക്ക് കഴിക്കാം കിടിലന്‍ മട്ടന്‍ കറി
ചെറിയ ബജറ്റിൽ കിടിലൻ ഫുഡ് കഴിക്കാൻ പോകാം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാല് നല്ല കൊഴുപ്പുള്ള പാല് തന്നെ നോക്കി എടുക്കുക. അതുപോലെ കുക്കറിലേയ്ക്ക് പാല് ഇറക്കി വെക്കുമ്പോള്‍ പാല് പാത്രം മൂടി വെക്കാന്‍ മറക്കരുത്. അതുപോലെ, പാല് നന്നായി തിളച്ച് പൊന്തുമ്പോള്‍ ഒരു തവി കൊണ്ട് കോരി ഒഴിച്ച് ആറ്റി എടുക്കുന്നത് പാല് നന്നായി കുറുകാന്‍ സഹായിക്കുന്നതാണ്. ഇവ കൂടാതെ, പാലില്‍ തൈര് ചേര്‍ക്കുമ്പോള്‍ നല്ല കട്ട തൈര് തന്നെ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ തയ്യാറാക്കുന്ന തൈരിനും അതേ ഗുണം ലഭിക്കുന്നതല്ല. വെള്ളം ചേര്‍ത്ത് കിട്ടുന്ന പാല് ആണെങ്കില്‍ നിങ്ങള്‍ തൈര് തയ്യാറാക്കി കഴിയുമ്പോള്‍ അതിന്റെ മുകളില്‍ തെളിഞ്ഞ് കിടക്കുന്നത് കാണാം.
തൈര് ഇല്ലെങ്കില്‍
ഇനിയിപ്പോള്‍ തൈര് വീട്ടില്‍ തയ്യാറാക്കി എടുക്കാന്‍ കൈവശം തൈര് ഇല്ലെങ്കില്‍ മറ്റ് ചില രീതികളില്‍ നിങ്ങള്‍ക്ക് തൈര് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ പാല് നന്നായി കുറുക്കി എടുത്ത്, അത് ഒന്ന് ചൂടാറാന്‍ വെക്കുക. ചെറു ചൂടില്‍ രണ്ട്് പച്ച മുളക് തണ്ടോടുകൂടി ഇട്ട് വെക്കാം.
പച്ച മുളക് ഇട്ടതിന് ശേഷം മിക്സ് ചെയ്യരുത്. അതിന് ശേഷം പാത്രം മൂടി വെച്ച് പിറ്റേ ദിവസം തുറന്ന് നോക്കുക. നല്ല കട്ട തൈര് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇതല്ലെങ്കില്‍ പാല് ചൂടാക്കിയതിന് ശേഷം കുറച്ച് ചൂട് കുറയുമ്പോള്‍ അതിലേയ്ക്ക് നാരങ്ങ നീര്, അല്ലെങ്കില്‍ വിനാഗിരി എന്നിവ ഒഴിച്ച് മൂടി വെക്കുക. ഒരു 5 മണിക്കൂര്‍ കഴിയുമ്പോള്‍ പാല് തൈര് ആയിട്ടുണ്ടാകും.
തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍
നല്ലൊരു ഹെല്‍ത്തിയായിട്ടുള്ള ഒരു പാല് ഉല്പന്നമാണ് തൈര്. തൈരില്‍ ധാരാളം പ്രോബയോടിക്സ് അടങ്ങിയിരിക്കുന്നു. ഇത് നമ്മളുടെ ആമാശയ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരുതരം ബാക്ടീരിയ ആണ്. കൃത്യമായ ദഹനം നടക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മളുടെ ശരീരത്തിലെ പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യപ്പെടാനും ശരീരഭാരം കൃത്യമായി നിയന്ത്രിച്ച് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
തൈരില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് സത്യത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാനും അതുപോലെ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തൈര് സഹായിക്കുന്നുണ്ട്. ശരീരത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുകയും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുകയും ഇത് ചെയ്യുന്നു.
ദോഷഫലങ്ങള്‍
തൈരിന് ഗുണങ്ങള്‍ ഉണ്ട് എന്നത് പോലെ തന്നെ അമിതമായി കഴിച്ചാല്‍ നിരവധി ദോഷവശങ്ങളും ഉണ്ട്. അതില്‍ തന്നെ ലാക്ടോസ ഇന്‍ടോളറന്‍സ് ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ അത് പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്ക് നയിക്കും. പാല് അല്ലെങ്കില്‍ ഏതെങ്കിലും പാല് ഉല്പന്നങ്ങള് കഴിക്കുമ്പോള്‍ വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയാണ് ലാക്ടോസ് ഇന്‍ടോളറന്‍സ്. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ തൈര് കഴിക്കാതിരിക്കാം.
അതുപോലെ, തൈര് ചിലരില്‍ അലര്‍ജി വര്‍ദ്ധിപ്പിക്കാറുണ്ട്. പ്രത്യേകിച്ച്, തുമ്മല്‍, കഫക്കെട്ട് ന്നെിവ വര്‍ദ്ധിപ്പിക്കാന്‍ തൈര് ഒരു കാരണമാണ്. അമിതമായി കഴിച്ചാല്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിലേയ്ക്കും വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാനും കാരണമാകുന്നുണ്ട്. ചിലര്‍ തൈരില്‍ പഴങ്ങളും മധുരവും ചേര്‍ത്ത് കഴിക്കുന്നത് കാണാം. ഇത്തരം ശീലങ്ങള്‍ പല്ലിന്റെ ആരോഗ്യം നശിപ്പിക്കും