ഒമാൻ > ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിനെ പുനഃസംഘടിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി സ്വീകരിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അറിയിച്ചു. കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും സാമ്പത്തിക കടബാധ്യതയും കാരണം പ്രത്യേക പഠനം നടത്തിയതായും ഒമാൻ എയർ ഡയറക്ടർ ബോർഡ് ചെയർമാൻ സയീദ് ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു. ഒമാൻ എയറിനെ പുനഃസംഘടിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് ഒരു സമഗ്ര പരിപാടി സ്വീകരിച്ചതായും സയീദ് ബിൻ ഹമൂദ് അൽ മവാലി വെളിപ്പെടുത്തി. വ്യോമയാന മേഖലയിൽ 30 വർഷത്തെ പരിചയമുള്ള ക്യാപ്റ്റൻ നാസർ അൽ സാൽമിയെ ഒമാൻ എയർ ആക്ടിംഗ് സിഇഒ ആയും നിയമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..