ദുബായ് > സ്വാതന്ത്ര്യത്തിന്റെ 76 വർഷങ്ങൾ പിന്നിടുമ്പോൾ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓർമ സെമിനാർ സംഘടിപ്പിച്ചു. ഓഗസ്റ്റ് 5 വൈകുന്നേരം ദെയ്റയിൽ വച്ച് നടന്ന പരിപാടി കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ബഷീർ തിക്കോടി, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, ദേശാഭിമാനി മുൻ സീനിയർ എഡിറ്റർ എ വി സന്തോഷ് കുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ഓർമ മുഖ്യ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞഹമ്മദ് സെമിനാറിന് ആശംസകൾ നേർന്നു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. ഓർമ പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷനായി.
നമ്മൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മതനിരപേക്ഷ കാഴ്ചപ്പാടാണ് ഭരണകൂടം തകർക്കാൻ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ ഭരണഘടനയെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വർഗീയ കലാപങ്ങളും വംശഹത്യകളുമാണ് രാജ്യം ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളിയെന്നും സെമിനാറിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ നിന്ന് നിരവധിപേർ സെമിനാറിൽ പങ്കെടുത്തു. ഓർമ സെൻട്രൽ കമ്മറ്റി ട്രഷറർ സന്തോഷ് മാടാരി നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..