ദുബായ് > വേനലവധിക്കാലത്ത് പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന ‘എ സേഫർ സമ്മർ’ കാമ്പയിൻ ആരംഭിച്ചു. വേനൽക്കാലത്ത് ആവശ്യമായ ആരോഗ്യ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായാണ് കാമ്പയിൻ നടത്തുന്നത്. ആഗസ്ത് അവസാനം വരെ നടക്കുന്ന പരിപാടിയിൽ സുരക്ഷാ, ആരോഗ്യ ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷത്തെ കാമ്പയിൻ തൊഴിൽ സുരക്ഷയിലും, ചൂട് ക്ഷീണം പോലുള്ള അപകടസാധ്യതകൾ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൊതു നീന്തൽക്കുളത്തിന്റെയും ബീച്ചിന്റെയും സുരക്ഷ, മുങ്ങിമരണങ്ങൾ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കളുൾപ്പെടെയുള്ളവയുടെ ശരിയായ ഉപയോഗം എന്നിവയും കാമ്പയിൻ ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ജോലിസ്ഥലങ്ങളിലേക്ക് ബോധവൽക്കരണം, ഫീൽഡ് സന്ദർശനങ്ങൾ പോലുള്ള പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പരമ്പര ഈ കാമ്പയ്നിലൂടെ ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വേനൽക്കാലവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ബുള്ളറ്റിനുകളും പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ഓറിയന്റ് പ്ലാനറ്റ് ഗ്രൂപ്പ് (OPG), +971 4 4562888, media@orientplanet.com. വെബ്സൈറ്റ്: www.orientplanet.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..