ദുബായ് > ദുബായിൽ പൊതു പാർക്കുകളും രാത്രി നീന്തൽബീച്ചുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. വാരാന്ത്യത്തിൽ കനത്ത മഴ അനുഭവപ്പെട്ടതിനെ തുടർന്നാണ് പാർക്കുകൾ അടച്ചത്. പൊതു പാർക്കുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നത് നിലവിലുള്ള കാലാവസ്ഥയെ തുടർന്നുള്ള സുരക്ഷാ നടപടിയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വീറ്റിൽപറഞ്ഞു. ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽവരും ദിവസവും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..