കാടിറങ്ങിവന്ന കൊമ്പന്മാരെ പിടികൂടാൻ സംസ്ഥാനത്തിന് ചെലവഴിക്കേണ്ടിവന്നത് 33 ലക്ഷം. അരിക്കൊമ്പനെ പിടികൂടി കാട്ടിൽ തുറന്നുവിടാനും, പി ടി സെവനെ ആനവളർത്തൽ കേന്ദ്രത്തിലെത്തിക്കാനുമാണ് ഈ തുക ചെലവഴിച്ചത്
ഹൈലൈറ്റ്:
- കാട്ടാന ദൗത്യം ചെലവിട്ടത് 33 ലക്ഷം
- അരിക്കൊമ്പന് 16 ലക്ഷം
- പി ടി സെവന് 17 ലക്ഷം
കേരളത്തിൽ ഏറെ ചർച്ചയായ അരിക്കൊമ്പൻ ദൗത്യം ചിന്നക്കനാലിൽ നിന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടി ഉൾക്കാട്ടിൽ വിടുക എന്നതായിരുന്നു. ഇതിന് 15.85 ലക്ഷവും അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിന്റെ അറ്റകുറ്റ പണികൾക്കായി 87,000 രൂപയുമാണ് ചെലവായത്. കൂട് നിർമ്മിക്കാൻ മരങ്ങൾ മുറിച്ചതുംദ്രുതകർമ സേനയും ചെലവും ഇതിനുപുറമെയാണ്.
KSEB Chops Banana Plants: വെട്ടിമാറ്റിയത് നാനൂറോളം വാഴകൾ കർഷകന് നഷ്ടം നാല് ലക്ഷം
പാലക്കാട് ധോണിയിൽ നിന്നായിരുന്നു വനം വകുപ്പ് പി ടി സെവനെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ആകെ ചെലവ് 17.32 ലക്ഷം രൂപയാണ്. ആനക്കൂട് നിർമാണത്തിന് 2.74 ലക്ഷം, മയക്കുവെടി വയ്ക്കാനും യാത്രാചെലവിനും 2.44 ലക്ഷവും മുടക്കിയെന്നാണ് രേഖ വ്യക്തമാക്കുന്നത്.
നെല്ലിയാമ്പതിയിലെ പോത്തുണ്ടി സെക്ഷൻ പരിധിയിൽ തളിപ്പാടം യൂക്കാലിപ്റ്റ്സ് തോട്ടത്തിൽനിന്നുള്ള 30 മരം മുറിച്ചാണ് ആനക്കൂട് നിർമിക്കാൻ തീരുമാനിച്ചത്. ഇത് ധോണിയിൽ എത്തിച്ചതുൾപ്പെടെ 1.73 ലക്ഷം ചെലവായി. പിടി സെവനെ പരിചരിക്കുന്നതിന്റെ ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല. നിലവിൽ ആനയുടെ കാഴ്ചശക്തി സംബന്ധിച്ച വാർത്തകളും ചികിത്സവേണമെന്ന റിപ്പോർട്ടും പുറത്തുവരുമ്പോൾ തന്നെയാണ് ഇവയെ പിടികൂടുന്നതിനുവന്ന ചെലവ് വിവരങ്ങൾ ചർച്ചയാകുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക