കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് സ്വർണവും പണവും കവർന്നു
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളിൽ നിന്ന് നിർദേശാനുസരണം മാറി താമസിക്കേണ്ടതുണ്ട്. മത്സ്യബന്ധന ബോട്ടുകളും മറ്റും ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കണം. ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധത്തിന് പോകാൻ പാടില്ല.
വീണ്ടും ഭീതിപടർത്തി കൊവിഡ്; ബ്രിട്ടനിൽ അതിവേഗം പടർന്ന് എരിസ് വകഭേദം; അറിയേണ്ടതെല്ലാം
നാളെ ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.