അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബിജെപി ഭരിക്കും; ഇടതുസർക്കാരിനെ താഴെയിറക്കുമെന്ന് അനിൽ ആൻ്റണി
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 10 Aug 2023, 11:42 am
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വജയം നേടി ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് അനിൽ ആൻ്റണി. ജനക്ഷേമത്തിന് മാറ്റം അനിവാര്യമാണെന്ന് അനിൽ ആൻ്റണി പറഞ്ഞു
ഹൈലൈറ്റ്:
- ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് അനിൽ ആൻ്റണി.
- കേരളത്തിലെ ഇടതുസർക്കാരിനെ ജനങ്ങൾ താഴെയിറക്കും.
- ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണ്.
160 കിലോമീറ്റർ വേഗതയിൽ തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് കുതിക്കാം; സർവേ പൂർത്തിയായി
കഴിഞ്ഞ ഏഴുവർത്തിനിടെയാണ് കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളും കുംഭകോണങ്ങളുമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വർണക്കടത്ത് കേസ് ഉയർന്നുവന്നത് ഈ സമയത്താണ്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന ആരോപണവും ഇക്കാലത്താണ് ഉയർന്നുവെന്നതെന്ന് അനിൽ ആൻ്റണി ആരോപിച്ചു.
കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതികൾക്ക് കേരളം സാക്ഷിയായി. ഓരോ വർഷവും പുതിയ അഴിമതി കഥകളാണ് കേൾക്കുന്നത്. ഇതിനെല്ലാം പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം ഉയർന്നത്. സ്വകാര്യ കമ്പനിയുടെ ഒഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പണം വാങ്ങിയവരുടെ വിവരങ്ങളുണ്ട്. അഴിമതിയിൽ മുങ്ങിനിൽക്കുന്ന ഈ സർക്കാരിനെ കേരളത്തിലെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ബിജെപി സർക്കാർ കേരളത്തിലുണ്ടാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നും അനിൽ ആൻ്റണി പറഞ്ഞു.
‘രാഹുൽ ഗാന്ധി ഫ്ലെയിങ് കിസ് നല്കി’; മോശമെന്ന് സ്മൃതി ഇറാനി, പരാതിയുമായി വനിതാ എംപിമാർ
സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണ്. ഇത്തരത്തിൽ അഴിമതി ആരോപണങ്ങൾ രൂക്ഷമാകുന്നതിനാൽ മുഖ്യമന്ത്രി രാജിവെക്കണം. അഴിമതി മറയ്ക്കാൻ സർക്കാർ വിഭാഗീയത ആയുധമാക്കുകയാണെന്ന് അനിൽ ആൻ്റണി പറഞ്ഞു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക