അബുദാബി> സ്വകാര്യമേഖലയില്‍ വ്യാജ എമിറേറ്റൈസേഷന്‍ ജോലികള്‍ സ്വീകരിച്ച നഫീസ് പ്രോഗ്രാമിന്റെ 107 എമിറാത്തി ഗുണഭോക്താക്കളില്‍ നിന്ന് 2.32 ദശലക്ഷം ദിര്‍ഹം സാമ്പത്തിക സഹായം തിരിച്ചുപിടിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗണ്‍സിലിന്റെ (നഫീസ്) സംരംഭങ്ങളും പരിപാടികളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും ഭരണപരമായ പിഴകളും സംബന്ധിച്ച 2022 ലെ കാബിനറ്റ് പ്രമേയം നമ്പര്‍ (95) അടിസ്ഥാനമാക്കിയാണ് മന്ത്രാലയത്തിന്റെ നടപടി.
സ്വകാര്യ കമ്പനികള്‍ എമിറാത്തികളെ ജോലികളില്‍ നിയമിക്കുന്നത് ഞങ്ങളുടെ സംവിധാനങ്ങള്‍ ട്രാക്ക് ചെയ്യുക്കയും, യുഎഇയിലെ മന്ത്രാലയവും പെന്ഷന് ഫണ്ടുകളും തമ്മിലുള്ള ഡിജിറ്റല്‍ ലിങ്കില്‍ കാണിച്ചിരിക്കുന്നതുപോലെ,വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യുപിഎസ്) മുഖേന അവരുടെ കരാറുകളില്‍ സമ്മതിച്ച പ്രകാരം ശമ്പളം നല്‍ക്കുകയും,തന്നിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ എമിറാത്തി പൗരന്മാര് ജോലി ചെയ്യുന്ന കമ്പനികളിലേക്ക് പതിവായി ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്; ‘മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
യുഎഇ പൗരന്മാര്ക്കായി നഫീസ് പ്രോഗ്രാം നല്കുന്ന ആനുകൂല്യങ്ങളും എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങളുമായി പ്രതിജ്ഞാബദ്ധരായ കമ്പനികള്‍ക്ക് നല്കുന്ന സൗകര്യങ്ങളും രാജ്യത്തിന്റെ വികസനത്തില്‍ എമിറാത്തി പൗരന്മാരുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനുള്ള ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടണം. വ്യാജ എമിറേറ്റൈസേഷന്‍ കേസുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇ പൗരന്മാരോട് വ്യാജ എമിറേറ്റൈസേഷന്‍ ജോലികളില്‍ ആകൃഷ്ടരാകരുതെന്നും 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് വഴിയോ തങ്ങളുടെ അംഗീകൃത ചാനലുകള്‍ ഉപയോഗിച്ച് എമിറേറ്റൈസേഷന്‍ നയങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.
2022 ന്റെ രണ്ടാം പകുതി മുതല്‍ 436 കമ്പനികള്‍ വ്യാജ എമിറേറ്റൈസേഷന്‍ നടത്തിയതായി തെളിഞ്ഞതായും, ഇതിന്റെ ഫലമായി അവര്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴ നല്‍കിയതായും മന്ത്രാലയം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..