ദഹനത്തിന് സഹായിക്കുന്നു
ഇന്ന് പലര്‍ക്കും ദഹന പ്രശ്നങ്ങള്‍ കണ്ട് വരുന്നുണ്ട്. അതില്‍ തന്നെ വയറുവേദന, വയറ്റില്‍ നിന്നും പോകാത്തതും വയറ്റില്‍ നിന്നും അമിതമായി പോകുന്നതും ദഹന പ്രശ്നം മൂലം തന്നെയാണ്. അതുപോലെ തന്നെ വയര്‍ അമിതമായി ചീര്‍ത്ത് വരല്, ചര്ദ്ദിക്കാന് തോന്നല്‍ എന്നിവയെല്ലാം തന്നെ ദഹന പ്രശ്നങ്ങളുടെ ഭാഗമായി നമ്മളില്‍ കണ്ട് വരുന്നവയാണ്.
എന്നാല്‍, ഈ ദഹന പ്രശ്നങ്ങള്‍ മാറ്റി എടുക്കാന്‍ നമ്മള് കായം ഉപയോഗിക്കുന്നത് നല്ലതാണ്. ആയുര്‍വേദം പ്രകാരം, കായം ഉപയോഗിക്കുന്നത് കറികള്‍ക്ക് സ്വാദ് കൂട്ടാന്‍ മാത്രമല്ല, നല്ല ആരോഗ്യം നിലനിര്‍ത്താനും അതുപോലെ തന്നെ ദഹന പ്രശ്നങ്ങളെ തുരത്താനും സഹായിക്കുന്നതായി പറയുന്നു. കായത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍, അതുപോലെ തന്നെ ആന്റിഓകസിഡന്റ്സ് എന്നിവയെല്ലാം തന്നെ വയറിന്റെ പ്രശ്നങ്ങള്‍ അകറ്റി, നല്ല ഹെല്‍ത്തിയായിരിക്കാന്‍ നമ്മളെ സഹായിക്കുന്നുണ്ട്.
കുട്ടികളിലെ തലവേദന
കുട്ടികളിൽ തലവേദന വരാൻ കാരണം ഇതെല്ലാം
വൃക്കയുടെ ആരോഗ്യം
വൃക്കയുടെ ആരോഗ്യം മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. നമ്മളുടെ വൃക്കയ്ക്ക് ആരോഗ്യമില്ലെങ്കില്‍ നമ്മളുടെ ശരീരത്തില്‍ നിന്നും കൃത്യമായ രീതിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയില്ല. എന്നാല്‍ വൃക്കയില്‍ കല്ല് പോലെയുള്ള അസുഖങ്ങള്‍ പിടിപെടുന്നത് വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. കായം കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതാണ് എന്നാണ് പറയുന്നത്. കൃത്യമായി രീതിയില്‍ മൂത്രം പുറംതള്ളുന്നതിനും അതുപോലെ തന്നെ നമ്മളുടെ ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കള്‍ കൃത്യമായി നീക്കം ചെയ്യുന്നതിനും കായം സഹായിക്കുന്നുണ്ട്. കായത്തില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡ് അമിതമായി ശരീരത്തില്‍ ഉള്ള ക്രിയാറ്റിന്‍ മൂത്രത്തിലൂടെ പുറംതള്ളാന്‍ സഹായിക്കുന്നു.ഇത് വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
പല്ല് വേദന
പല്ല് വേദന വന്നാല്‍ അസഹനീയമായ വേദനയായിരിക്കും. വേദനയുള്ള ഭാഗത്ത് മൊത്തം നല്ല വേദന അനുഭവപ്പെടും. ചിലപ്പോള്‍ നീര് വരും. അല്ലെങ്കില്‍ ചിലപ്പോള്‍ നല്ല തലവേദനയും വരുന്നത് കാണാം. എന്തായാലും ഇത്തരം കഠിനമായ വേദന വരുമ്പോള്‍ പലരും ചൂടുവെള്ളം കവിള് കൊള്ളും. അല്ലെങ്കില്‍ ഗ്രാമ്പൂ വെക്കും. എന്നാല്‍, കായം ഉപയോഗിക്കുന്നതും സത്യത്തില്‍ പല്ല് വേദന കുറയ്ക്കാന്‍ നല്ലതാണ്.
നല്ല പല്ല് വേദന ഉള്ളവര്‍ നല്ല കായം എടുത്ത് ചൂടുവെള്ളതതില് ഇട്ട് തിളപ്പിച്ച് ചെറുചൂടാകുമ്പോള്‍ ഗാര്‍ഗിള്‍ ചെയ്യാവുന്നതാണ്. ഇത് ദിവസത്തില്‍ മൂന്ന് നേരം ചെയ്താല്‍ പല്ല് വേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കും. ഇത് മാത്രം ചെയ്താല്‍ പോര, നിങ്ങള്‍ക്ക് പലല് വേദന ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. കാരണം, പല്ലിലെ കേട് മൂലം വരുന്ന പല്ല് വേദന ശ്രദ്ധിക്കാതിരിരുന്നാല് അത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ കായം വെള്ളം ഉപയോഗിച്ച് കവിള് കൊണ്ടതിന് ശേഷം വേദന കുറയുമ്പോള്‍ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യം.
ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റും
മഴക്കാലത്ത് പലര്‍ക്കും ചര്‍മ്മത്തില്‍ തടിച്ച് പൊന്തല്, ചര്‍മ്മത്തില്‍ അലര്‍ജി, അതുപോലെ കുരുക്കള്‍ പൊന്തുക എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കണ്ട് വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും കായം നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന അന്റിഇന്ഫ്ലമേറ്ററി, ആന്റിഫംഗല്‍ പ്രോപര്‍ട്ടീസ് ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കും. അതിനാല്‍, നിങ്ങളുടെ ഡയറ്റില്‍ പതിവായി കായം ചേര്‍ക്കുന്നത് നല്ലതാണ്.
പ്രമേഹം
ഇന്ന് പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരില്‍ പോലും പ്രമേഹം കണ്ട് വരുന്നുണ്ട്. പ്രമേഹം വരുന്നതിന് പിന്നില്‍ നമ്മളുടെ ജീവിതശൈലികള്‍ തന്നെയാണ് ഒരു പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. ഒരിക്കല്‍ പ്രമേഹം വന്നാല്‍, അത് മാറ്റിയെടുക്കാന്‍ സാധിക്കില്ല, പകരം അതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നതും ഒരു പ്രശ്നം തന്നെ. ഈ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ കായം നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.