-
നരയ്ക്കുന്നതിന് പിന്നില്‍
മുടി നരയ്ക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അമിതമായി സൂര്യ പ്രകാശം ഏല്‍ക്കുന്നത് മുതല്‍ നമ്മളുടെ ആഹാരശീലങ്ങള്‍ വരെ മുടി വേഗത്തില്‍ നരയ്ക്കുന്നതിന് കാരണമാണ്.
-
പോഷകങ്ങള്‍
മുടിയ്ക്ക് നല്ല നിറം വേണമെങ്കില്‍ ശരീരത്തില്‍ മെലാനിന്‍ ഉണടായിരിക്കണം. ഇതിന് നല്ല പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുക തന്നെ വേണം. ഇത്തരം പോഷകങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
-
ഫോളിക് ആസിഡ്
മുടി നരയക്കാതിരിക്കാന് ഫോളിക് ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. ഇതിനായി ചീര, ഉലുവ, കടുക്, ബീന്‍സ്, ബദാം, കപ്പലണ്ടി, ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
-
വിറ്റമിന്‍ ബി12
ഇത് മെലാനിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഇത് മുടിയുടെ നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിനായി മുട്ടയുടെ മഞ്ഞ, കൂണ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്.
-
കോപ്പര്‍
നല്ലപോലെ കോപ്പര്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതും മുടിയ്ക്ക് നല്ല നിറം നല്കാന് സഹായിക്കും. ഇതിനായി എള്ള്, കശുവണ്ടി, ബദാം, റെഡ് മീറ്റ്, കായല്‍ മത്സ്യങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്.
-
സിങ്ക്
തലയോട്ടി നല്ല ഹെല്‍ത്തിയായി നിലനിര്‍ത്തുന്നതിനും അതുപോലെ തന്നെ മുടിയുടെ നിറവ്യത്യാസം തടയുന്നതിനും സിങ്ക് സഹായിക്കുന്നുണ്ട്. ഇതിനായി നിങ്ങള്‍ക്ക് സിങ്ക് അടങ്ങിയ മത്തങ്ങയുടെ വിത്ത്, സണ്‍ഫ്ലവര്‍ സീഡ്സ്, തണ്ണിമത്തന്റെ കുരു, എള്ള്, പിസ്ത എന്നിവയെല്ലാം നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കാവുന്നവയാണ്.