Also Read : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ബിജെപിയുടെ മഹാരാഷ്ട്ര ഘടകത്തിലെ ന്യൂനപക്ഷ വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട സന ഖാൻ. ഇവർ ഭർത്താവ് അമിത് സാഹു എന്ന പപ്പു ഷായെ കാണാൻ ജബൽപൂരിലേക്ക് ഓഗസ്റ്റ് ഒന്നിന് പോയിരുന്നതായി കുടുംബം ആരോപിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും പപ്പുവും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Grandmother road issue kollam: കൊല്ലത്ത് പുറത്തിറങ്ങാൻ വഴിയില്ലാതെ വൃദ്ധ
ജബൽപുരിയിൽ നിന്നുമായിരുന്നു സനാ ഖാന്റെ അവസാന ലൊക്കേഷൻ. സ്വകാര്യ ബസിൽ നാഗ്പുരിലെത്തിയ സന പിറ്റേന്ന് തന്നെ അമ്മയെ വിളിച്ചിരുന്നു. പിന്നീട്, ഇവരേക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വരികയായിരുന്നു.
നാഗ്പുർ ജബൽപുർ പോലീസ് സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അമിത് സാഹു പോലീസിൽ കുറ്റം സമ്മതിച്ചു. നാഗ്പൂർ പോലീസ് സംഘം ജബൽപൂരിലെ ഘോരാ ബസാർ ഏരിയയിൽ നിന്ന് മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യക്കടത്ത് ബിസിനസിൽ ഏർപ്പെട്ടിരുന്ന അമിത് സാഹ ജബൽപൂരിന് സമീപം വഴിയോര ഭക്ഷണശാല നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും പപ്പുവും തമ്മിൽ തർക്കം നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.
ചോദ്യം ചെയ്യലിൽ താൻ സനയെ മർദ്ദിച്ചതായും ഇതിൽ മരിച്ചതായും മൃതദേഹം നദിയിൽ എറിഞ്ഞുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
Also Read : Karunya Lottery Result: കാരുണ്യ ലോട്ടറി ഫലം പുറത്ത്; ആരാണ് 80 ലക്ഷം നേടിയ ഭാഗ്യവാൻ? മുഴുവൻ ഫലവും അറിയാം
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാഗ്പൂരിലെ സജീവ ബിജെപി പ്രവർത്തകയാണ് സനാ ഖാൻ. ന്യൂനപക്ഷ മോർച്ചയിലാണ് ഇവർ പ്രവർത്തിക്കുന്നത്.
Read Latest National News and Malayalam News