Authored by സന്ദീപ് കരിയൻ | Samayam Malayalam | Updated: 12 Aug 2023, 6:15 pm
ഏഴ് അതിവേഗ റെയിൽ പ്രോജക്ടുകളുടെ ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറായി വരികയാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.
ഡിപിആർ തയ്യാറാകുുന്ന പ്രൊജക്ടുകൾ
ഡൽഹി – വാരാണസി അതിവേഗ റെയിൽ പദ്ധതി
ഡൽഹി – അഹ്മദാബാദ് അതിവേഗ റെയിൽ പദ്ധതി
ഡൽഹി – അമൃത്സർ അതിവേഗ റെയിൽ പദ്ധതി
മുംബൈ – നാഗ്പൂർ അതിവേഗ റെയിൽ പദ്ധതി
മുംബൈ – പൂനെ – ഹൈദരാബാദ് അതിവേഗ റെയിൽ പദ്ധതി
ചെന്നൈ -ബാംഗ്ലൂർ – വാരാണസി അതിവേഗ റെയിൽ പദ്ധതി
വാരാണസി – ഹൗറ അതിവേഗ റെയിൽ പദ്ധതി
പദ്ധതികൾക്ക് അനുമതി കൊടുക്കുന്നതിന് നിരവധി ഘടകങ്ങൾ ഒരുമിച്ചു വരേണ്ടതുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. വലിയ മൂലധനച്ചെലവുള്ള പദ്ധതികളാണിവ. ഡിപിആർ പുറത്തുവന്നതിനു ശേഷം, സാമ്പത്തിക-സാങ്കേതിക പ്രായോഗികത പഠിക്കേണ്ടതുണ്ട്. നിർമ്മാണത്തിനാവശ്യമായ സാമ്പത്തികവും ദ്രവ്യപരവുമായ ഉറവിടങ്ങൾ വ്യക്തമാകണം. ഇതിനെല്ലാം ശേഷമാണ് അനുമതി ലഭ്യമാകുക.
രാജ്യത്ത് അതിവേഗപാതകൾക്ക് തുടക്കംകുറിക്കുക മുംബൈ അഹ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ടിന്റെ പൂർത്തീകരണത്തോടെയായിരിക്കും. ഇതിനു പുറമെയാണ് ഏഴ് പ്രോജക്ടുകൾ ഡിപിആർ പൂർത്തീകരണത്തോടടുക്കുന്നത്. ദക്ഷിണേന്ത്യയിൽ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും ബുള്ളറ്റ് ട്രെയിനുകൾ ചെല്ലുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. കേരളം സിൽവർ ലൈൻ എന്ന പേരിൽ ഒരു അർദ്ധ അതിവേഗ റെയിൽ പദ്ധതി മുന്നോട്ടുവെച്ചെങ്കിലും കേന്ദ്രം അനുമതി നൽകാത്തതിനാൽ സംസ്ഥാന സർക്കാർ പിൻവാങ്ങുകയായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക