Also Read : കുതിക്കാൻ ഒരുങ്ങി വന്ദേ ഭാരത്; 3,200 സ്ലീപ്പർ കോച്ചുകൾക്ക് കൂടി ഓർഡർ കൊടുത്ത് ഇന്ത്യൻ റെയിൽവേ
അതിന് പുറമെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് എന്നി ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മഴമുന്നറിയിപ്പുകൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ മഴയൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
Puthupally Election: പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി കോൺഗ്രസ്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
12-08-2023 : തെക്കൻ ആന്ധ്രപ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
13-08-2023 മുതൽ 15-08-2023 വരെ: തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Also Read : ബിജെപി വനിതാ നേതാവിൻ്റെ തിരോധാനം: തല്ലിക്കൊന്ന് പുഴിയിൽ എറിഞ്ഞതായി ഭർത്താവ്; അറസ്റ്റ്
മേൽപ്പറഞ്ഞ തിയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.
Read Latest Kerala News and Malayalam News