കൊച്ചി> അന്തരിച്ച സിനിമാസംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലിയുമായി തമിഴ് നടൻ സൂര്യയെത്തി. വെള്ളി രാവിലെയാണ് കാക്കനാട് നവോദയ മനയ്ക്കടവിലെ വീട്ടിൽ സൂര്യ എത്തിയത്. സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സിദ്ദിഖിന്റെ ചിത്രത്തിനുമുന്നിൽ ആദരാഞ്ജലി അർപ്പിച്ചു. നിർമാതാവ് രാജശേഖർ പാണ്ഡ്യനൊപ്പമാണ് സൂര്യ എത്തിയത്.
ഫ്രണ്ട്സ് എന്ന ചിത്രം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് സൂര്യ പറഞ്ഞു. അഭിനേതാക്കൾക്ക് പ്രചോദനം നൽകുന്ന സംവിധായകനായിരുന്നു അദ്ദേഹം. സെറ്റിൽ ആരോടും ഒച്ചയെടുത്ത് സംസാരിക്കുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ലെന്നും സൂര്യ അനുശോചനസന്ദേശത്തിൽ പറഞ്ഞു. തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ശനി പകലാണ് സിദ്ദിഖിന്റെ വീട്ടിലെത്തി മന്ത്രി അനുശോചനം അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..