Also Read : തൃണമൂലിന്റേത് ചോരക്കളിയെന്ന് മോദി; നിങ്ങൾ എങ്ങനെയാണ് രാജ്യം ഭരിക്കുന്നതെന്ന് മമത: വാക്പോര്
സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ ക്ഷണിക്കാനുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. “നഴ്സിംഗ് പ്രൊഫഷൻ അംഗീകരിക്കപ്പെടുന്നത് നല്ലതാണ്. കൊവിഡിന് ശേഷം, ആശുപത്രി സേവനങ്ങളിൽ നഴ്സുമാരുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായി,” ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ നിധി ബേല പറഞ്ഞു. താൻ കുടുംബത്തോടൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുക്കുമെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Puthupally election: മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് അനിൽ ആൻ്റണി
ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ നഴ്സിങ് ഓഫീസറായി ജോലി ചെയ്യുന്ന സവിത റാണിയാണ് മറ്റൊരു ക്ഷണിതാവ്. കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ മികച്ച പ്രവർത്തനത്തിന് നഴ്സിംഗ് ദിനത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു അവരെ അഭിനന്ദിച്ചിരുന്നു.
മറ്റൊരാൾ ഹിന്ദു റാവു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായ വീർമതിയാണ്. കൊവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെയാണ് ഇവരും ശ്രദ്ധേയയായത്. മഹാമാരിക്കാലം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു, ചിലപ്പോഴൊക്കെ സ്വന്തം കുടുംബ ആവശ്യങ്ങൾ ത്യജിച്ചുകൊണ്ട്, ഞങ്ങളുടെ ശ്രമങ്ങളിലൂടെ ഞങ്ങൾ അത് എളുപ്പമാക്കി. പക്ഷേ, പരിപാടിയിലേക്ക് ഞങ്ങളെ പ്രത്യേക അതിഥികളായി ക്ഷണിച്ചുകൊണ്ട് ഞങ്ങളുടെ ശ്രമങ്ങളെ സർക്കാർ അംഗീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” അവർ പറഞ്ഞു.
Also Read : വിമാനത്തിലിരുന്ന് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മുന്നിൽ സ്വയംഭോഗം; ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ
ഊർജസ്വലമായ ഗ്രാമങ്ങളിലെ സർപഞ്ചുമാർ, അധ്യാപകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ നീളുന്നു സ്വാതന്ത്ര്യദിന ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. കേരളത്തിൽ നിന്നുള്ള അതിഥികളും ഇക്കൂട്ടത്തിലുണ്ട്.
Read Latest National News and Malayalam News