അബുദാബി-> ആഗസ്ത് 9 മുതൽ 12 വരെ ഇന്ത്യയിലെ കൊൽക്കത്തയിൽ നടന്ന ജി20യുടെ മൂന്നാമത് അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലും അഴിമതി വിരുദ്ധ മന്ത്രിമാരുടെ യോഗത്തിലും യുഎഇയെ പ്രതിനിധീകരിച്ച് സുപ്രീം ഓഡിറ്റ് സ്ഥാപനം(സായ്) പങ്കെടുത്തു.
ജി20 അംഗങ്ങൾക്കും അതിഥി രാജ്യങ്ങൾക്കും ഇടയിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും, നയ വികസനത്തിലും അറിവിന്റെ കൈമാറ്റത്തിലും അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കാനും ആഗോളതലത്തിൽ അഴിമതിക്കെതിരായ പോരാട്ടത്തിൽ സംയുക്ത ശ്രമങ്ങൾ ഉറപ്പാക്കാനും ശ്രമിക്കുന്നതാണ് യോഗം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..