ഏക് സോച് ഏക് പ്രയാസ് എന്ന സംഘടനയാണ് ഹരജിക്കാരിലൊരാൾ. ഇവരുടെ വാദം കേൾക്കുക ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ്വിഎൻ ഭാട്ടി എന്നിവരടങ്ങുന്ന ബഞ്ചാണ്. അതെസമയം വേറെയും സംഘടനകൾ ഹരജി സമർപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും വാദംകേൾക്കലിന് ലിസ്റ്റ് ചെയ്തിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെയാണ് വാദംകേൾക്കൽ 18ലേക്ക് മാറ്റിയത്. എല്ലാ അന്യായക്കാരുടെയും വാദങ്ങൾ അന്ന് കേൾക്കുമെന്ന് കോടതി അറിയിച്ചു.
5 ദേശീയപാതകളുടെ ചെലവ് പൂർണ്ണമായും കേന്ദ്രം വഹിക്കും: പിണറായി – ഗഡ്കരി കൂടിക്കാഴ്ച വിജയംയൂത്ത് ഫോർ ഈക്വാലിറ്റി എന്ന സംഘടനയ്ക്കു വേണ്ടി ഹാജരായ മുകുൾ റോഹ്തഗി, വാദംകേൾക്കൽ തീരുന്നതുവരെ സെൻസസ് പിറത്തുവിടുന്നത് തടയണമെന്ന ആവശ്യം മുമ്പോട്ടുവെക്കുകയുണ്ടായി. എന്നാൽ കോടതി അതിന് തയ്യാറായില്ല. എതിർഭാഗത്തെ കേൾക്കാതെ അത്തരം നീക്കത്തിന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
സർവ്വേയുടെ രണ്ടാംറൗണ്ട് ഏപ്രിൽ മാസത്തിൽ സംഘടിപ്പിച്ചിരുന്നതാണ്. എന്നാൽ ഇതിനിടയിൽ പാറ്റ്ന ഹൈക്കോടതിയിൽ കേസ് വരികയും സർവ്വേ തടയപ്പെടുകയുമായിരുന്നു. ഈ തടസ്സം ഓഗസ്റ്റ് 1ന് വന്ന അനുകൂലവിധിയിലൂടെ നീക്കം ചെയ്യപ്പെടുകയും ചെയ്തു.
ബിഹാർ നടത്തുന്ന സർവ്വേ സ്വകാര്യതാ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം. കൂടാതെ കേന്ദ്ര സർക്കാരിന്റെ അധികാരങ്ങളിലേക്കുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമായും അവർ വാദിക്കുന്നു. കേന്ദ്ര സർക്കാരാണ് സെൻസസുകൾ സംഘടിപ്പിക്കാറെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നത്. അതെസമയം, പാറ്റ്ന ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ജാതി സെൻസസ് നീക്കത്തെ അഭിനന്ദിക്കുകയാണുണ്ടായത്. ‘നീതിക്കും വികസനത്തിനും വേണ്ടിയുള്ള നിയമപരതയുള്ള ലക്ഷ്യത്തോടു കൂടിയ സാധുവായ’ നീക്കമെന്നാണ് ഹൈക്കോടതി ജാതി സെൻസസിനെ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ 69ാമത്തെ ഇനമായി സെൻസസിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് സെൻസസ് നടത്താനാകില്ലായെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യക്കാരി അഞ്ജു പാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു; പാകിസ്താൻകാരി സീമ ഹൈദർ ഇന്ത്യൻ പതാക ഉയർത്തിസംസ്ഥാനങ്ങൾക്ക് ജാതി സെൻസസ് നടത്താനാകില്ലെന്ന വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടാൻ കർണാടകം 2015ൽ നടത്തിയ ജാതി സെൻസസ് പാറ്റ്ന ഹൈക്കോടതി എടുത്തുകാട്ടി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ ശേഷം നടത്തിയ പ്രഖ്യാപനങ്ങളിലൊന്നിൽ, സാമൂഹ്യക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ 2015ലെ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സർവ്വേ അടിസ്ഥാനമാക്കുമെന്ന് പറഞ്ഞിരുന്നു. സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാൻ ഇത്തരം സർവ്വേകൾ സർക്കാരുകളെ സഹായിക്കുമെന്നും കോടതി പറയുകയുണ്ടായി.
സംസ്ഥാനത്തെ വിവിധ ജാതിവിഭാഗങ്ങളുടെ കണക്കുകൾ നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതോടെയാണ് സംസ്ഥാനത്തെ മഹാഘഢ്ബന്ധൻ സർക്കാർ ജാതി സെൻസസ് നടത്താമെന്ന തീരുമാനത്തിലെത്തിയത്. എസ്സി, എസ്ടി, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ കണക്കുകൾ മാത്രമേ നൽകൂ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. നിതീഷ് കുമാറിന്റെ ജെഡിയു, ആർജെഡി, കോൺഗ്രസ് എന്നീ പാർട്ടികളടങ്ങിയ സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമോ?അതെസമയം ബിജെപി നേതാക്കൾ അതിശക്തമായി ജാതി സെൻസസുകളെ എതിർക്കുകയാണ്. ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ജാതി സെൻസസിനെ എതിർത്തിരുന്നു എന്നതടക്കമുള്ള വാദങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നത്. ഇന്ദിരയും രാജീവും മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിരുന്നില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതെസമയം, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അതിശക്തമായ അടിയൊഴുക്കുകൾ സൃഷ്ടിക്കാനിടയുള്ള ഈ വിഷയത്തിൽ ബിജെപി ഇതുവരെ ഒരു ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ രാജ്യത്ത് ലഭ്യമായിട്ടുള്ള ജാതിതിരിച്ചുള്ള ഡാറ്റയ്ക്ക് 90 വർഷത്തെ പഴക്കമുണ്ട്. ബ്രിട്ടീഷ് കാലത്തിനു ശേഷം ഇത്തരം സെൻസസുകൾ രാജ്യത്ത് നടന്നിട്ടില്ല. നടന്ന സെൻസസുകളിൽത്തന്നെയുള്ള വിവരങ്ങൾ സർക്കാർ പൂർണ്ണമായി പുറത്തിവിടാറുമില്ല. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഡാറ്റ മാത്രമാണ് പുറത്തുവിടാറുള്ളത്.