‘ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു, വെല്ലുവിളികൾ നേരിടാൻ വനിതകൾക്ക് സാധിക്കണം’; രാഷ്ട്രപതി
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 14 Aug 2023, 9:39 pm
ആഗോള സാമ്പത്തിക വളർച്ചയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വമാണെന്ന് രാഷ്ട്രപതി പറഞ്ഞു
ഹൈലൈറ്റ്:
- ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
- മഹത്തായ തലമുറയുടെ കണ്ണികളാണ് നാമെന്ന് സ്വാതന്ത്ര്യ ദിനം ഓർമ്മിപ്പിക്കുന്നു.
- രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി.
ഇന്ത്യക്കാരി അഞ്ജു പാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു; പാകിസ്താൻകാരി സീമ ഹൈദർ ഇന്ത്യൻ പതാക ഉയർത്തി
മഹത്തായ തലമുറയുടെ കണ്ണികളാണ് നാമെന്ന് സ്വാതന്ത്ര്യ ദിനം ഓർമ്മിപ്പിക്കുന്നു. ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വമാണ്. ഇന്ത്യൻ പൗരന്മാർ എന്ന നിലയിലുള്ള അവരുടെ ഐഡന്റിറ്റികൾ ജാതി, മതം, ഭാഷ എന്നിവയെ മറികടക്കുന്നതാണ്. ഓരോ ഇന്ത്യക്കാർക്കും തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. വനിതകൾ രാജ്യത്തിൻ്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് പൗരന്മാർ പ്രാധാന്യം നൽകണമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ അഭിമാനമുയർത്തി വനിതകൾ എല്ലാ മേഖലകളിലും സംഭാവനകൾ നൽകുകയാണ്. കടന്നുചെല്ലാൻ കഴിയാത്ത മേഖലകളിൽ പോലും സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ വെല്ലുവിളികളെയും നേരിടാൻ നമ്മുടെ വനിതകൾക്ക് സാധിക്കണമെന്നാണ് എൻ്റെ അഗ്രഹം.
രാജ്യത്തിൻ്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും വനിതകൾ വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യുകയാണ്. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് ഇങ്ങനെയൊരു സാഹചര്യം സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്ന് നമ്മുടെ സ്ത്രീകൾ നിരവധി മേഖലകളിൽ പ്രത്യേക സ്ഥാനം നേടിയെടുത്തു. സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപ്ലാനി തുടങ്ങിയ വനിതകൾ രാജ്യത്തെ ഏത് സ്ത്രീക്കും ആവേശം നൽകുന്നവരാണെന്ന് രാഷ്ട്രപതി പറഞ്ഞു.
954 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ; കേരളത്തിൽ നിന്ന് 10 ഉദ്യോഗസ്ഥർക്കും പുരസ്കാരം
സ്ത്രീകൾ മുൻ നിരയിലേക്ക് എത്തണമെന്നാണ് തൻ്റെ ആഗ്രഹം. ഇന്ത്യയുടെ ആഗോള മുൻ ഗണനകൾ ശരിയായ ദിശയിൽ അവതരിപ്പിക്കാൻ കിട്ടുന്ന അവസരമാണ് ജി20 ഉച്ചകോടി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് രാജ്യം ചെയ്തത്. ആഗോളതലത്തിൽ വിലക്കയറ്റം ഉണ്ടായപ്പോൾ ഇന്ത്യൻ സർക്കാരും റിസർവ് ബാങ്കും അതു പിടിച്ചുനിർത്തിയെന്ന് രാഷ്ട്രപതി പറഞ്ഞു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക