രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, സമാധാനം പുലരണം; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി
Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 15 Aug 2023, 8:12 am
Pm Modi Addresses The Nation: മണിപ്പൂരിൽ സമാധാനത്തിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രമം തുടരുകയാണെന്ന് പ്രധാനമന്ത്രി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പരാമർശം
ഹൈലൈറ്റ്:
- രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
- രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം
- മണിപ്പൂർ പരാമർശിച്ച് പ്രസംഗം
മണിപ്പൂരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പൂരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പൂരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പുർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്ന് മോദി പറഞ്ഞു.
Tunnel Aquarium in Kochi: കടലിലെ വിസ്മയ കാഴ്ചകള്‍ ആസ്വദിക്കാം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍
ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യയ്ക്കുള്ളത് പ്രധാന പങ്ക്. സാങ്കേതിക മുന്നേറ്റം ചരിത്രപരമാണ്. രാജ്യത്ത് സ്ഥിരതയുള്ള സർക്കാര്‍ ഉള്ളതെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
Updating…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക