ഇന്ത്യ ഉള്‍പ്പെടെ 85 രാഷ്ട്രങ്ങളില്‍ നിന്നും 150 പണ്ഡിതരും അക്കാദമിക് വിദഗ്ധരും മുഫ്തിമാരും പങ്കെടുത്ത സമ്മേളനം പ്രമേയം കൊണ്ടും അവതരിപ്പിക്കപ്പെട്ട വിഷയങ്ങള്‍ കൊണ്ടും ആഗോളശ്രദ്ധ നേടി. ഭിന്നതയും വിഭാഗീയതയും വെടിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ പ്രസരിപ്പിക്കണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു.
Accident: നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറ വീണ് സ്ത്രീ മരിച്ചു
യൂറോപ്യന്‍ രാജ്യങ്ങളില്‍ വലതു പക്ഷതീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിച്ചും വംശീയ ഉന്മൂലന ഭീഷണി മുഴക്കിയും ഇസ്ലാമിനെതിരെ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ വിവേകത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ഉയരണം. ലോകത്തെ ഇസ്ലാമിക സംഘടനകളും മുസ്ലിം കൂട്ടായ്മകളും ഇസ്ലാമിക സാഹോദര്യം ശക്തിപ്പെടുത്താന്‍ പരമാവധി ശ്രമിക്കണം.
മതത്തെ ശരിയായി മനസ്സിലാക്കി ഫത്വകള് (മതവിധികള്‍) നല്‍കണമെന്നും സമൂഹത്തില്‍ അതുവഴി കുഴപ്പം ഉണ്ടാകരുതെന്നും ഫത്വകള് ഇച്ഛക്ക് അനുസരിച്ച് നല്‍കരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇസ്ലാമിക സംഘടനകള്‍ അവരുടെ പണ്ഡിതര്‍ക്കും പ്രഭാഷകര്‍ക്കും ഇസ്ലാമിന്റെ മധ്യമ നിലപാട് ഓര്മിപ്പിക്കണം. തീവ്രതക്കും അതിരു കവിയലിനുമെതിരെ അവരെ നിരന്തരം ബോധവല്‍ക്കരിക്കേണ്ടതുണ്ട്.
സ്ഥലംവാങ്ങാന്‍ പ്ലാനുണ്ടോ? ദുബായിലായിക്കോട്ടെ. പലതുണ്ട് നേട്ടങ്ങള്‍
ഇസ്ലാമിനെ വികൃതമാക്കാന്‍ ശ്രമിക്കുകയും കുഴപ്പങ്ങള്‍ക്കും അരാജകത്വങ്ങള്‍ക്കും ഇന്ധനം പകരുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങളെ പ്രതിരോധിക്കാന്‍ മുസ്ലിം സംഘടനകള്‍ ഒന്നിച്ചു നില്‍ക്കണം. ഖുര്‍ആന്‍ കത്തിക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നത് മാനവിക ഐക്യം തര്‍ക്കുന്നതാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നിന്ദയെ അപലപിച്ചു.
കേരള നദ്വത്തുല് മുജാഹിദീന്‍ വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍, സംസ്ഥാന സെക്രട്ടറി ഡോ. എഐ അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരായ എട്ട് പണ്ഡിതര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആള് ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയര്മാന് മൗലാനാ അര്‍ഷദ് മുഖ്താര്‍, ജാമിഅ ഇസ്ലാമിയ്യ സനാബില്‍ ഡല്‍ഹി ചെയര്മാന് മൗലാന മുഹമ്മദ് റഹ്മാനി, അഹ്ലെ ഹദീസ് പണ്ഡിതന് ശൈഖ് അബ്ദുലത്വീഫ് കിന്ദി ശ്രീനഗര്‍, ശൈഖ് അബ്ദുസലാം സലഫി മുംബൈ, മൗലാന അസ്അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ് എന്നിവരാണ് ഇന്ത്യയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് നേതാക്കള്‍.
ദുബായ് മഹ്സൂസ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ ചുമട്ടുതൊഴിലാളി വെങ്കട്ടയ്ക്ക് 2.25 കോടി രൂപ സമ്മാനം
ലോകജനതകള്‍ക്കിടയില്‍ അക്രമവും ശത്രുതയും കുറയ്ക്കുന്നതിന് സംഭാവന നല്‍കുന്നതോടൊപ്പം ഇസ്ലാമിക സമൂഹത്തില്‍ ഐക്യവും ക്രിയാത്മകമായ ആശയസംവാദവും ആശയവിനിമയവും വഴി മുസ്ലിംലോകത്തെ പണ്ഡിതരുടെ പ്രയത്നങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് എത്തിക്കുകയുമെന്ന സൗദിയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് മതകാര്യ മന്ത്രാലയം ദ്വിദിന സമ്മേളം സംഘടിപ്പിച്ചത്.