നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കേരളത്തിൽ രണ്ടാമത്തെ വന്ദേ ഭാരത് സർവീസ് ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് പുതിയ വന്ദേ ഭാരതും സർവീസ് നടത്തുകയെന്നും നടപടികൾ പൂർത്തിയായാലുടൻ വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
Mysterious death: യുവാവിന്റെ ദുരൂഹമരണം: അന്വേഷണം ഊർജിതമാക്കി പോലീസ്
കേരളത്തിൽ ആദ്യമായി ലഭിച്ച വന്ദേ ഭാരതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേ ഭാരതായി കേരളത്തിലെ സെമി ഹൈസ്പീഡ് ട്രെയിൻ മാറിയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തേക്ക് പുതിയ ട്രെയിൻ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഹാറിന് ലഭിച്ച രണ്ടാമത്തെ വന്ദേ ഭാരത് പറ്റ്ന – ഹൗറ റൂട്ടിലാണ് സർവീസ് നടത്തുക. ശനിയാഴ്ചയായിരുന്നു ഈ ട്രെയിനിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടം നടത്തിയത്. ആറര മണിക്കൂർ കൊണ്ട് 535 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ പിന്നിട്ടത്. ഇന്നലെയാണ് ഒഡീഷയ്ക്ക് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. റൂർക്കേല – ഭുവനേശ്വർ റൂട്ടിലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് നടത്തുക.
രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, സമാധാനം പുലരണം; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി
കർണാടകയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ വന്ദേഭാരതും സർവീസിനൊരുങ്ങുകയാണ്. ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ചാണ് ഈ സർവീസ്. തമിഴ്നാടിന് അനുവദിച്ച മൂന്നാമത്തെ വന്ദേ ഭാരത് വൈകാത തന്നെ ചെന്നൈ – തിരുനെൽവേലി റൂട്ടിൽ ഓടിത്തുടങ്ങും. ഈ സാഹചര്യത്തിലാണ് കേരളത്തിനുള്ള ഓണസമ്മാനമായി വന്ദേ ഭാരത് എത്തുമോയെന്ന ചർച്ചകൾ ഉയരുന്നത്.