ആഗോളതലത്തിൽ ജീവിതച്ചെലവ് ഏറ്റവും താങ്ങാവുന്ന നഗരമെന്ന നിലയിൽ കുവെെറ്റ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. താമസക്കാർക്ക് അവരുടെ അടിസ്ഥാന ചെലവുകൾ വഹിച്ചതിന് ശേഷവും ശമ്പളത്തിൽ നിന്നും ചെറിയൊരു ഭാഗം നിലനിർത്താൻ സാധിക്കുന്നുണ്ട്. കുവെെറ്റ് ആണ് പട്ടികിയിൽ ഏറ്റവും ചെലവ് കുറഞ്ഞ നഗരമാക്കി മാറ്റുന്നത്. ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള മറ്റൊരു നഗരം അബുദാബി ആണ്. പട്ടിയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നതും അബുദാബിയാണ്.
Royal Enfield: റോയൽ എൻഫീൽഡിന്റെ നാല് ബൈക്കുകൾ ഈ വർഷം പുറത്തിറങ്ങും
Also Read: കുവൈറ്റ് അമീര്‍ പൂര്‍ണ ആരോഗ്യവാന്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത കൊട്ടാരം തള്ളി
ശരാശരി ഇവിടെ താമസിക്കുന്നവർ ഓരോ മാസവും ഏകദേശം 7,154 ഡോളർ വരുമാനം ഉള്ളവർ ആണ്. ജീവിതച്ചെലവുകൾക്കായി ഏകദേശം 873.10 ഡോളർ മതിയാകും ബാക്കിയെല്ലാം സമ്പാദ്യം ആയി കണക്കുക്കൂട്ടാം. ജീവിതച്ചെലവ് താങ്ങാൻ സാധിക്കുന്ന മൂന്നാമത്തെ നഗരമാണ്
റിയാദ്. ശരാശരി പ്രതിമാസ വരുമാനം 6,245 ഡോളർ ആണ്. ജീവിതച്ചെലവ് 814.90ഡോളറിൽ ഒതുക്കാൻ സാധിക്കും. ദുബായും ഷാർജയും പട്ടികയിൽ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനം ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ഈ നഗരങ്ങളിലെ താമസക്കാർ പ്രതിമാസം യഥാക്രമം 7,118 ഡോളറും 5,229 ഡോളർ സമ്പാദിക്കുന്നു. ജീവിതച്ചെലവ് മാസംതോറും ചെറിയ തുകയിൽ നിർത്താനും ഇവിടെയുള്ളവർക്ക് സാധിക്കുന്നു.
ആളുകൾ മികച്ച രീതിയിൽ പണം സമ്പാദിക്കുന്ന നഗരങ്ങൾ എവിടെയാണെന്ന് കണ്ടെത്താൻ വേണ്ടിയാണ് പഠനം നടത്തിയത്. 20 നഗരങ്ങളിൽ ആണ് പരിശോധന നടത്തിയത്. വാടക, ഭക്ഷണം, മറ്റ് ആവശ്യവസ്തുക്കൾ എന്നിവക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നില്ലെന്ന് കണ്ടെത്തി. ഓരോ നഗരത്തിന്റെയും ശരാശരി പ്രതിമാസ വരുമാനം പ്രതിമാസ ജീവിതച്ചെലവ് എന്നിവ താരതമ്യപ്പെടുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. സർക്കാറിൽ നിന്നാണ് വിവരങ്ങൾ സ്വീകരിച്ചത്. ഉയർന്ന വരുമാനവും കുറഞ്ഞ ജീവിത ചെലവും ആഗ്രഹിക്കുന്നവർക്ക് ഈ നഗരങ്ങൾ വലിയ ആശ്വാസം ആണന്ന് സർവേയിലൂടെ കണ്ടെത്തി. ഓസ്ട്രേലിയയിലെ മെൽബൺ നഗരം സമ്പദിക്കാൻ സാധിക്കുന്ന നഗരവും ജീവിതച്ചെലവ് കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്. നോർവേയിലെ ഓസ്ലോയും ആണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റു നഗരങ്ങൾ. എന്നാൽ ജീവിത ചെലവ് ഏറ്റവും കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ന്യൂയോർക്ക്
Read Latest Gulf News and Malayalam News