Sumayya P | Samayam Malayalam | Updated: 15 Aug 2023, 4:18 pm
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കേന്ദ്രം എന്ന പദവി ഇതോടെ സോളർ പാർക്കിന് ലഭിക്കും. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളർ പാർക്കിലാണ് പാനലുകൾ സ്ഥാപിക്കുന്നത്. ഹരിത സ്രോതസിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി രൂപീകരിക്കുന്നത്.
ഹൈലൈറ്റ്:
- ആറാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്.
- ഒരു കിലോവാട്ടിന് 8 ദിർഹത്തിൽ ഉൽപാദനച്ചെലവ്
സോളർ പാർക്കിലെ ആറാം ഘട്ട വികസന പദ്ധതിയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായി ഇതിനുവേണ്ടിയുള്ള കരാർ ഒപ്പിട്ടു. ഒരു പ്രത്യേക സ്ഥലത്ത് സോളർ പാനലുകൾ സ്ഥാപിച്ച് വെെദ്യുതി ഉത്പാതിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സൃഷ്ടിക്കുന്നത് ഈ രീതിയിലാണ്. പെട്രോളിയം സ്രോതസ്സിൽ നിന്ന് ഹരിത സ്രോതസിലേക്കുള്ള മാറുന്നതിന്റെ ഭാഗമായാണ് ദുബായ് ഇത്തരത്തിലുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു കിലോവാട്ടിന് 8 ദിർഹത്തിൽ താഴെ മാത്രമാണ് ഇത്തരത്തിലുള്ള സൗരോർജ വൈദ്യുതിയുടെ ഉൽപാദനച്ചെലവ് വരുന്നത്.
മണ്ണിൽ പൊന്നുവിളയിച്ച് നാട്ടുനന്മ; കൃഷിമന്ത്രി പി പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
Also Read: മാമനോടൊന്നും തോന്നല്ലേ മക്കളെ.. വെെദ്യുതി നിരക്ക് ട്രോളുകളിൽ!!
അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് വേണ്ടിയുള്ള വിവധ തരത്തിലുള്ള പദ്ധതികൾ ആണ് ദുബായ് ഇപ്പോൾ കൊണ്ടുവരുന്നത്. അതിന്റെ ഭാഗമായാണ് പുതിയ സൗരോർജ വെെദ്യുതി പദ്ധതി. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഹരിത സമ്പദ് വ്യവസ്ഥയാക്കി ദുബായിയെ മാറ്റുകയാണ് മറ്റൊരു ലക്ഷ്യം. 2050 ആകുമ്പോഴേക്കും വൈദ്യുതി ഉൽപാദന രംഗത്തെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാകും. പ്രതിവർഷം 65 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ ദുബായിൽ പദ്ധതി പൂർത്തിയായാൽ ഇല്ലാതെയാകും. അടുത്ത വർഷം അവസാനത്തോടെ സോളാർ പാനലുകൾ പ്രവർത്തന സജ്ജമാകും.
2,327 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്നുണ്ട്. മൊത്തം വൈദ്യുതിയിൽ 16% സൗരോർജത്തിൽ നിന്നാണ് വരുന്നത്. 2026 ആകുമ്പോഴേക്കും ആകെ വൈദ്യുതിയിൽ 24 ശതമാനവും സൗരോർജത്തിൽ നിന്നായിരിക്കും ഉത്പാതിപ്പിക്കുന്നത് എന്ന രീതിയിലേക്ക് മാറുകയാണ് മുന്നിൽ കാണുന്നത്. 1800 മെഗാവാട്ട് പദ്ധതി 4660 മെഗാവാട്ട് ആക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംകർണാടകയ്ക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്ര; എഐ ക്യാമറയിൽ കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്ട്രയും
- ADVT: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ – ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്ഫോണുകൾ എന്നിവയുടെ വൻ വിലക്കുറവ്!
- കേരളം81000 കോടിയുടെ വികസനം, 85540 കോടിയുടെ ഐടി കയറ്റുമതി; കേരളം കുതിപ്പിന്റെ പാതയിൽ; ലക്ഷ്യമിടുന്നത് വികസിത മധ്യവരുമാന സമൂഹമാക്കാൻ; മുഖ്യമന്ത്രി
- കേരളംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം, ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണം: പിണറായി വിജയൻ
- കണ്ണൂര്ഉണ്ണി കാനായിയുടെ ഗാന്ധി ശിൽപങ്ങൾക്കു പിന്നിൽ പോലീസിന്റെ ആ ചോദ്യം, ശിൽപിയുടെ ജീവിതം മാറ്റിമറിച്ച കഥ ഇങ്ങനെ.. വീഡിയോ കാണാം
- എറണാകുളംകാഴ്ചാപരിമിതിയുള്ള അധ്യാപകനെ അപമാനിച്ചുവെന്ന് പരാതി; കെഎസ്യു നേതാവടക്കം ആറ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
- കോഴിക്കോട്83 വർഷം കഠിനതടവ്, ഒരുലക്ഷം രൂപ പിഴ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
- മലപ്പുറംജലജീവൻ പദ്ധതിക്ക് കുഴിയെടുത്തപ്പോൾ ഗുഹയും പുരാവസ്തുക്കളും, നൂറ്റാണ്ടുകൾ പഴക്കം; കുറ്റിപ്പുറത്ത് കൂടുതൽ പരിശോധന
- കേരളംവൈദ്യുതി നിരക്ക് വർധിപ്പിക്കുമോ? അണക്കെട്ടിൽ വെള്ളമില്ലെന്ന് മന്ത്രി, നാളെ നിർണായക യോഗം
- ദിവസഫലംHoroscope Today, 15 August 2023:നല്ലൊരു ദിവസമായിരുന്നിട്ടും ഒട്ടും ലാഭകരമല്ലാത്ത സ്ഥിതിയായിരിക്കും ഈ നാളുകാര്‍ക്ക്
- ബോളിവുഡ്ഡാൻസ് അറിയാവുന്ന നടിമാരെ വച്ചുകൂടായിരുന്നോ? ‘സ്വാഗതാഞ്ജലി’യ്ക്ക് പിന്നാലെ കങ്കണയ്ക്ക് നേരെ വിമർശനം
- സെലിബ്രിറ്റി ന്യൂസ്കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മീര നന്ദന് പറഞ്ഞ മറുപടി, വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിനെ കുറിച്ചും നടി
- ടെക് വാർത്തകൾഈ വർഷം പുറത്തിറങ്ങിയ കിടിലൻ വാട്സ്ആപ്പ് ഫീച്ചറുകൾ
- ലൈഫ്സ്റ്റൈൽഏലയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ഈ ഗുണങ്ങളെ അറിയാതെ പോകരുത്