Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 15 Aug 2023, 4:14 pm
മദ്യവ്യാപാരത്തിൽ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നൽകി ഹൈദരാബാദ് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മലയാളി യുവാവും യുവതിയും കൊല്ലത്ത് അറസ്റ്റിലായി
ഹൈലൈറ്റ്:
- വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു.
- മലയാളി യുവതിയും യുവാവും അറസ്റ്റിൽ.
- കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
‘ജനങ്ങൾക്ക് സമാധാനമുണ്ടായാൽ ബിജെപിയുടെ സമാധാനം പോകും; അതിശയോക്തിയില്ലാതെ പറയുന്നു, 2024ൽ ബിജെപി തോൽക്കും’: സിദ്ധരാമയ്യ
കേന്ദ്ര സംസസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയും യുവാവും തട്ടിപ്പ് നടത്തിയിരുന്നത്. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എൽഎൽപി എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. വിദേശ മദ്യം ഇറക്കുമതി ചെയ്യുന്ന സംരംഭം ആരംഭിക്കുന്നുവെന്ന് വിശ്വസിപ്പിച്ചാണ് ഹൈദരാബാദ് സ്വദേശിയെ പ്രതികൾ തട്ടിപ്പിനിരയാക്കിയത്.
Independence day speech in K Radhakrishnan: വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്താൻ ഓരോ വ്യക്തിക്കും സ്വാതന്ത്രമുണ്ട്
ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വിവിധ സംസ്ഥാനങ്ങളിൽ വിൽക്കാൻ കഴിയുമെന്നും വൻ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും പ്രതികൾ ഹൈദരാബാദ് സ്വദേശിയെ വിശ്വസിപ്പിച്ചു. കരാറിൽ ഒപ്പിട്ട ശേഷം പണം ആവശ്യപ്പെടുകയും വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പണം വാങ്ങുകയും ചെയ്തു. 65 ലക്ഷം രൂപയാണ് ഇത്തരത്തിൽ വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതി ആരംഭിക്കാതിരുന്നതോടെ കമലേഷ് പണം തിരികെ ആവശ്യപ്പെട്ടു.
പ്രതികൾ പണം തിരികെ നൽകാതിരുന്നതോടെ കമലേഷ് എഎഎൽ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതികൾ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര സംസസ്ഥാന സർക്കാരുകളിലെ പ്രമുഖരുമായി അടുപ്പമുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തി.
ഇറക്കുമതികൾക്കൊപ്പം വിലക്കയറ്റവും ഇറക്കുമതി ചെയ്തു; ഇന്ത്യ 2047ൽ വികസിത രാഷ്ട്രമാകും; മണിപ്പൂരിൽ സമാധാനത്തിന്റെ മാർഗ്ഗം: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സുബീഷും ശില്പയും ബെംഗളൂരുവിലെ മാറാത്തഹള്ളിയിലാണ് താമസം. രാഷ്ട്രീയ ലൊക് ജനശക്തി (ആർഎൽജെപി) കർണാടക സംസ്ഥാന അധ്യക്ഷയാണ് ശില്പ.. അറസ്റ്റ് ഉണ്ടായതിന് പിന്നാലെ ഇവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക