അബുദാബി > യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വസേദുമായി ഫോൺ സംഭാഷണം നടത്തി.
ഒരു വർഷം മുമ്പ് യെമനിൽ തട്ടിക്കൊണ്ടുപോയ യുഎൻ ജീവനക്കാരുടെ മോചനം ഉറപ്പാക്കുന്നതിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് വഹിച്ച സുപ്രധാന പങ്കിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വസേദ് അഭിനന്ദനം അറിയിച്ചു. ജീവനക്കാരിലൊരാൾ ബംഗ്ലാദേശ് പൗരനാണ്. ആഗോള സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ വർധിപ്പിക്കുന്നതിൽ യുഎഇയുടെ അചഞ്ചലമായ ശ്രമങ്ങളെ ഷെയ്ഖ് ഹസീന പ്രശംസിച്ചു.
യുഎന്നിന്റെ സംരംഭങ്ങളെയും മാനുഷിക ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ശൈഖ് മുഹമ്മദ് പറഞ്ഞു. വികസനവും സമൃദ്ധിയും പ്രാപ്തമാക്കുന്നതിന് മനുഷ്യജീവിതത്തോടുള്ള ബഹുമാനം, സഹകരണം, സ്ഥിരതയുടെയും സുരക്ഷയുടെയും ഉന്നമനം എന്നിവയെ അടിസ്ഥാനമാക്കിയ മാനുഷിക സമീപനമാണ് യുഎഇ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..