അബുദാബി > അബുദാബി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്ക് 2024 മെയ് 13 മുതൽ 15 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ആരോഗ്യ രംഗത്തെ ആഗോള വീക്ഷണങ്ങളെയും വെല്ലുവിളികളെയും അഭിസംബോധന ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണനേതാക്കളെയും പങ്കാളികളെയും ഒന്നിച്ചു കൊണ്ടുവരുന്ന ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ കൺവെൻഷനുകളിൽ ഒന്നായിരിക്കും ഇതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജീനോമിക്സ്, മാനസികാരോഗ്യം, ബയോടെക്, ഫാർമസ്യൂട്ടിക്കൽസ്, ഗവേഷണം, നവീകരണം, നിക്ഷേപം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ കോൺഫറൻസ് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..