ഗൾഫ് കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു യുഎഇ ദിർഹത്തിന് 22.65 രൂപയാണ് ഇന്നലെ ലഭിച്ചത്. മറ്റു കറൻസികളുടെ നിരക്കുകൾ ഇങ്ങനെ
ഹൈലൈറ്റ്:
- ഒമാൻ റിയാൽ 216.08 രൂപ, കുവെെറ്റ് ദിനാർ 270.5 രൂപ
- ബഹ്റൈൻ റിയാൽ 220.75 രൂപ, ഖത്തർ റിയാൽ 22.81 രൂപ
- സൗദി റിയാൽ 22.18 രൂപ
അതിനിടെ നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ ഒപ്പുവെച്ച കരാർപ്രകാരമുള്ള പ്രാദേശിക കറൻസിയിലെ എണ്ണ ഇടപാട് ആരംഭിച്ചു. ഇന്ത്യയും യുഎഇയും തമ്മിൽ പ്രാദേശിക കറൻസിയിൽ എണ്ണ ഇടപാട് നടത്തുന്നത് ഇത് ആദ്യമായാണ്. പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് രൂപ നൽകി ഇന്ത്യ യുഎഇയിൽ നിന്നും വാങ്ങിയത്. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് അഡ്നോക്കിൽ നിന്ന് പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയത്.
Kochi St Mary’s Cathedral Basilica: എട്ട് മാസം പൂട്ടിയിട്ട ബസിലിക്കയിലാണ് കുർബാന അർപ്പിച്ചത്
Also Read: ചികിത്സയ്ക്കായി ചെലവായത് നാലരക്കോടി, ഒടുവിൽ മരണം; മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയിരുന്നു. ഇവിടെയെത്തിയപ്പോഴാണ് ഇന്ത്യൻ രൂപയും യുഎഇ ദിർഹവും ഉപയോഗിക്കാനുള്ള ധാരണപത്രത്തിൽ രണ്ട് രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്. വാണിജ്യ ഇടപാടിൽ ഡോളറിനെ ആശ്രയിക്കുന്നത് കുറക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത്തരത്തിലുള്ള ഇടപാടുകൾ കൂടുന്നതിലൂടെ രൂപയുടെ സ്ഥിരത കൂട്ടുമെന്നായിരുന്നു വിലയിരുത്തൽ. പണമിടപാടുകളുടെ ചെലവും സമയവും കുറക്കുന്നത് മാത്രമല്ല സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമാണ്.
റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലോക രാജ്യങ്ങൾ ഡോളറിൽ അല്ലാതെ വ്യാപാരം നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങൾ ആരംഭിച്ച ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു കരറിൽ ഏർപ്പെടാൻ യുഎഇയും ഇന്ത്യയും തമ്മിൽ തീരുമാനിക്കുന്നത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക