തൈറോയ്ഡ് ആണോയെന്നറിയാൻ ഈ ലക്ഷണങ്ങൾ നോക്കാം
എന്താണ് തൈറോയ്ഡ് രോഗം?
നമ്മളുടെ കഴുത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. മെറ്റബോളിസത്തിന്റെ ഉല്പാദനത്തിനും അതുപോലെ തന്നെ നമ്മളുടെ വളര്‍ച്ചയ്ക്കും ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നതിനും മെന്റല്‍ ഹെല്‍ത്ത് നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥികളാണ്. ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തിനത്തില് വ്യതിയാനം വരുമ്പോള്‍ അത് തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്പാദനത്തിലും പ്രകടമാകുന്നുണ്ട്. തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. അതുപോലെ, തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് അത് ഹൈപ്പര്‍തൈറോയ്ഡിസം ആകുന്നത്.
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ പ്രധാനമായും കാണുന്ന ചില ലക്ഷണങ്ങളില്‍ ഒന്നാണ് അകാരണമായി ശരീരഭാരം കുറയുന്നത്. അതുപോലെ തന്നെ അമിതമായിട്ടുള്ള വിയര്‍പ്പ്, ഹൃദയമിടിപ്പ് അമിതമായി വര്‍ദ്ധിക്കുന്നത്, വിറയല്‍, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, അമിതമായിട്ടുള്ള ക്ഷീണം, കൈകാലുകള്‍ വിറയ്ക്കുന്നത്, അതുപോലെ പെട്ടെന്ന് ഇമോഷന്‍സ് മാറുന്നതെല്ലാം ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.
ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍
ഹൈപ്പോതൈറോയ്ഡിസം ഉള്ളവരില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് അമിതമായി ഭാരം വര്‍ദ്ധിക്കുന്നത്. അതുപോലെ ഇവര്‍ക്ക് തണുപ്പ് കൂടുതലായിരിക്കും. അതുപോലെ, വിശപ്പില്ലായ്മ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഹൃദമിടിപ്പിലെ കുറവ്, അമിതമായിട്ടുള്ള ക്ഷീണം, ഓര്‍മ്മക്കുറവ്, വിഷാദം എന്നിവയെല്ലാം ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.
തൈറോയ്ഡ് രോഗം ഉള്ളവര്‍ കാബേജ് കഴിച്ചാല്‍
തൈറോയ്ഡ് രോഗമുള്ളവരില്‍ പലരും കാബേജ് കഴിക്കാറില്ല. രോഗാവസ്ഥ കൂടാന്‍ കാബേജ് കാരണമാകും എന്നാണ് പറയുന്നത്. ഇത് സത്യമാണോ? നമ്മളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്പവര്ത്തനെ കാര്യമായി ബാധിക്കുന്ന ഒരു ഘടകമാണ് ഗോയ്ട്രോജന്‍. ഇത് തൈറോയ്് ഗ്രന്ഥി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അയഡില്‍ എത്തുന്നതിന് തടസ്സമായി പ്രവര്‍ത്തിക്കുന്നു. ഇത് തൈറോയ്ഡ് ഹോര്‍മോണില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു.
ഈ ഗോയ്ട്രജന് നമ്മള് കഴിക്കുന്ന കാബേജ്, കോളിഫ്ലര്‍ എന്നിവയിലെല്ലാം അടങ്ങിയിട്ടുണ്ട്. വളരെ കൂടുതലല്ലെങ്കിലും ചെറിയ രീതിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ കാബേജ് എന്നിവ കഴിക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
വേവിച്ച് കഴിക്കുക
കാബേജ് വേവിച്ച് കഴിച്ചാല്‍ ഇതിലെ ഗോയ്ട്രജനിക് ഇഫക് കുറയുകയും ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. അതിനാല്‍ കാബേജ് വേവിച്ച് മിതമായി കഴിക്കുന്നതില്‍ പ്രശ്നമില്ല.എ ന്നാല്, ഇന്ന് കിട്ടുന്ന ഷവര്‍മ മുതല്‍, പല ഫാസ്റ്റ് ഫുഡിലും കാബേജ് പച്ചയ്ക്ക് കിടക്കുന്നത് കാണാം. ഇത് ശരീരത്തില്‍ എത്തുന്നത് തൈറോയ്ഡ് രോഗത്തിന് നല്ലതല്ല.
അയഡിന്‍
ഈ കാബേജ് പോലെയുള്ള പച്ചക്കറികള്‍ കഴിച്ച് കഴിഞ്ഞാല്‍ ശരീരത്തിലെ അയഡിന്‍ കുറയാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, ഒരു ബാലന്‍സ്ഡ് ആയ രീതിയില്‍ നിങ്ങള്‍ അയഡിന്‍ അടങ്ങിയ ആഹാരം ശരീരത്തില്‍ കാബേജ് കഴിക്കുന്നതിന്റെ കൂടെ തന്നെ എത്തിക്കാന്‍ ശ്രദ്ധിക്കുക.
മിതമായി
കാബേജ് കഴിക്കാന്‍ അത്രയ്ക്കും ഇഷ്ടമാണെങ്കില്‍ അത് മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നതായിരിക്കും കുറച്ചും കൂടെ നല്ലത്. കാരണം, മിതമായി കഴിക്കുമ്പോള്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയും കുറവാണ്.
തൈറോയ്ഡ് രോഗം ഉള്ളവര്‍ കഴിക്കേണ്ടത്?
മത്സ്യം: മത്തി, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മല്‍സ്യങ്ങളില്‍ അയഡിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തിന് പ്രധാനമാണ്.
മുട്ട: മുട്ടയില്‍ അയഡിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
പാലുല്‍പ്പന്നങ്ങള്‍: പാലുല്‍പ്പന്നങ്ങളിലും അയോഡിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍: ഇലക്കറികള്‍ ഗോയിട്രോജനുകള്‍ കുറവാണ്. കൂടാതെ, അവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തിന് പ്രധാനമായ വിറ്റാമിന്‍ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.
പഴങ്ങള്‍: പഴങ്ങള്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തിന് പ്രധാനമായ വിറ്റാമിന്‍ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.