മുഖക്കുരു തടയണമെങ്കിൽ വേണം ഈ കാര്യങ്ങളിൽ ശ്രദ്ധ
മുഖക്കുരു വരുന്നതിന് പിന്നിലെ കാരണം
നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം പ്രത്യേകിച്ച്, ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിക്കുന്നത് മുഖക്കുരുവിന് ഒറു പ്രധാന കാരണമാണ്. ആര്‍ത്തവ സമയത്തും അതുപോലെ തന്നെ ഗര്‍ഭിണിയാകുമ്പോഴും പ്രായപൂര്‍ത്തിയാകുമ്പോഴും മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാം.
നമ്മളുടെ മുഖത്ത് മാത്രമല്ല, തലയിലും എണ്ണ അമിതമായിട്ട് ഉണ്ടെങ്കില്‍ അത് മുഖക്കുരു വരുന്നതിന് കാരണമാണ്. തലയിലെ എണ്ണ ചര്‍മ്മത്തിലേക്ക് ഒഴുകുകയും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരു വരാനും കുറയാതിരിക്കാനും കാരണമാണ്.
മുഖക്കുരു വരുന്നതിന്റെമറ്റൊരു കാരണമായി ചൂണ്ടി കാണിക്കാവുന്നതാണ് ബാക്ടീരിയകള്‍. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ നമ്മളുടെ ചര്‍മ്മത്തിലുണ്ട്. ഈ ബാക്ടീരിയകള്‍ ചര്‍മ്മത്തിലെ എണ്ണയുമായി പ്രതിപ്രവര്‍ത്തിക്കുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ, ചില ആളുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ മുഖക്കുരു ഉണ്ടായെന്ന് വരാം. ഇതിന് പ്രധാന കാരണം അവരുടെ ചര്‍മ്മം തന്നെയാണ്. അമിതമായി എണ്ണമയം ഉണ്ടെങ്കില്‍ അത് കുരുക്കള്‍ക്ക് കാരണമാകുന്നു.
ചില മരുന്നുകള്‍ മുഖക്കുരു ഉണ്ടാക്കാം. ഈ മരുന്നുകളില്‍ സ്റ്റിറോയിഡുകള്‍, ആന്റിഡിപ്രസന്റുകള്‍, ഹോര്‍മോണ്‍ തെറാപ്പി എന്നിവ ഉള്‍പ്പെടുന്നു. അതുപോലെ തന്നെ പരിസ്ഥിതി മലിനീകരണം മുഖക്കുരു വരുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്.
മുഖക്കുരു ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍
പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ുഖക്കുരു ഉള്ളവര്‍ പഞ്ചസ്സാരയുടെ ഉപയോഗം കുറയ്ക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ പാല് ഉല്‍പ്പന്നങ്ങള്‍ ചില ആളുകള്‍ക്ക് മുഖക്കുരു ഉണ്ടാക്കാം. കാരണം പാല് ഉല്‍പ്പന്നങ്ങളില്‍ ലൈസിന് എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മുഖക്കുരു ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത മറ്റൊരു ആഹാരമാണ് പലഹാരങ്ങള്‍. പലഹാരങ്ങളില്‍ പഞ്ചസാരയും ട്രാന്‍സ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്നു. അതുപോലെ തന്നെ ഉണങ്ങിയ പഴങ്ങളില്‍ പഞ്ചസാരയും ട്രാന്‍സ് കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ഉപയോഗവും കുറയ്ക്കുന്നത് നല്ലതാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ നല്ല മധുര പഞ്ചാര പാനീയങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍, പഞ്ചസാര ചേര്‍ത്ത പാനീയങ്ങളില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്നതിന് പിന്നിലെ മറ്റൊരു വില്ലനാണ്. ആല്‍ക്കഹോള്‍ ശരീരത്തിലെ ഹോര്‍മോണ്‍ അളവ് വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു ഉണ്ടാക്കുന്നു. അതുപോലെ തന്നെ ഫാസ്റ്റ് ഫുഡില്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാണ്. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ മുഖക്കുരു ഉള്ളവര്‍ കഴിക്കുന്നത് പരമാവധി കുറയക്കുന്നതാണ് നല്ലത്.
മുഖക്കുരു ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖക്കുരു മാറ്റി എടുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അവ ഏതെല്ലാമെന്ന് നോക്കാം. അതില്‍ തന്നെ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കാര്യമാണ് ദിവസം രണ്ടുതവണ, രാവിലെയും രാത്രിയിലും, നിങ്ങളുടെ മുഖം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നത്. ഇത് മുഖത്തിലെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കും.
മുഖം കഴുകുമ്പോള്‍ ഹാര്‍ഡ് സോപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഹാര്‍ഡ് സോപ്പുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കുകയും മുഖക്കുരു വഷളാക്കുകയും ചെയ്യും. അതുപോലെ, മുഖം കഴുകിയതിന് ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വരണ്ട് പോകാതെ തടയാന്‍ സഹായിക്കും. അതുപോലെ തന്നെ മിക്കവരും മുടി അഴിച്ചിടാറുണ്ട്. എന്നാല്‍, നിങ്ങളുടെ മുടി മുഖത്ത് നിന്ന് വന്ന് വീണ് കിടക്കാതെ ശഅരദ്ധിക്കണം. കാരണം, തലയോട്ടിയില്‍ നിന്നുള്ള എണ്ണയും അഴുക്കും മുഖത്തിലേക്ക് പകരുന്നത് തടയാന്‍ നിങ്ങളുടെ മുടി മുഖത്ത് നിന്ന് അകറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണ്.
പലരും ഇന്ന് ഫേസ് വാക്സ് ചെയ്യുന്നത് കാണാം. ഫേസ് വാക്സ് ചെയ്യുന്നത് മുഖക്കുരു വഷളാകാന്‍ കാരണമാകും. തുപോലെ തന്നെ നിങ്ങളുടെ മുഖത്തെ കുരുക്കള്‍ പൊട്ടിക്കുകയോ അതുപോലെ തിരുമ്മുകയോ ചെയ്യരുത്. ഇത് മുഖക്കുരു വര്‍ദ്ധിക്കാനും അടയാളങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇവ കൂടാതെ, നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മുഖക്കുരു കുറയ്ക്കാനും അതുപോലെ വരാതിരിക്കാനും സഹായിക്കും. ആഹാരം പോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ നല്ല ഉറക്കം കിട്ടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും അതുപോലെ തന്നെ നല്ല ക്ലിയര്‍ സ്കിന്‍ ലഭിക്കാനും സഹായിക്കും.