ചേനയുടെ ആരോഗ്യ ഗുണങ്ങള്‍
കണ്ടാല്‍ അത്ര ലുക്ക് ഇല്ലെങ്കിലും ചേന പോഷകങ്ങളാല്‍ സമ്പന്നമാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും അതേപോലെ തന്നെ നാരുകളാലും സമ്പന്നമാണ് ഇത്. അതുപോലെ തന്നെ, വിറ്റമിന്‍ സി, വിറ്റമിന്‍ ബി എന്നിവയാല്‍ സമ്പന്നമാണ് ചേന. അതുപോലെ പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍ എന്നിവ ആടങ്ങിയിരിക്കുന്നതിനാല് തന്നെ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ചേനയില്‍ ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ദഹന സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചേന നല്ലതാണ്. ചേനയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചേന നല്ലതാണ്.
ഇവ കൂടാതെ, നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ കോശങ്ങള്‍ക്ക് പരിക്കുകള്‍ പറ്റാതെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഇത് സഹായിക്കുന്നു.
കറന്റ് ബില്‍ കുറയ്ക്കാന്‍
വൈദ്യുതി ബില്ല് കുറയാൻ ഈ ടിപ്സുകൾ ട്രൈ ചെയ്യാം
ചേന നുറുക്കുമ്പോള്‍ എന്തുകൊണ്ട് കൈ ചൊറിയുന്നു
പൊതുവില്‍ ചേനയുടെ തൊലി കളയുമ്പോഴാണ് പലര്‍ക്കും കൈ ചൊറിയാറുള്ളത്. ചിലര്‍ പറയും നനഞ്ഞ കൈ കൊണ്ട് ചേന നന്നാക്കരുതെന്ന്. കൈകള്‍ ചൊറിയാന്‍ തുടങ്ങിയാല്‍ ചിലര്‍ക്ക് ആകെ തടിച്ച് പൊന്തുന്നതും കാണാം. ചിലര്‍ക്ക് ചേന നന്നാക്കുമ്പോള്‍ മാത്രമല്ല, ചേന നന്നായി വേവിക്കാതെ കഴിക്കാലും ദേഹത്താസകലം ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ തടിച്ച് പൊന്തുന്നതിന്റെ പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ഓക്സലേറ്റ് ക്രിസ്റ്റല്‍സ് ആണ്. ഇത്തരത്തില്‍ ചൊറിച്ചില്‍ വരാതിരിക്കാന്‍ നമ്മള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
വെളിച്ചെണ്ണ പുരട്ടാം
ഒരു പരിധിവരെ കൈകളില്‍ ചൊറിച്ചില്‍ വരാതിരിക്കാന്‍ കൈകളില്‍ നിന്നും വെള്ളം നന്നായി തുടച്ച് കളഞ്ഞ് തിന് ശേഷം നന്നായി വെളിച്ചെണ്ണ കൈകളില്‍ പുരട്ടിയതിന് ശേഷം ചേന നന്നാക്കി എടുക്കാവുന്നതാണ്. അതുപോലെ തന്നെ ചേന നുറുക്കി പാത്രത്തിലാക്കി കഴുകാന്‍ ഇടാം. ചിലര്‍ക്ക് കഴുകുമ്പോള്‍ വെള്ളം കൈകളില്‍ ആയാല്‍ ചൊറിയാം. ഇത്തരം പ്രശ്നം ഉള്ളവര്‍ കൈകള്‍ ഉപയോഗിച്ച് കഴുകരുത്. പകരം ഒരു അരിപ്പയില്‍ ഇട്ട് നന്നായി കഴുകി എടുക്കാവുന്നതാണ്. ഇത് കൈകള്‍ ചൊറിയാതിരിക്കാന്‍ സഹായിക്കും.
നാരങ്ങനീര്
ചേന നന്നാക്കുന്നതിന് മുന്‍പ് കൈകളില്‍ കുറച്ച് നാരങ്ങനീര് പുരട്ടുന്നത് കൈകള്‍ ചൊറിയാതിരിക്കാന്‍ സഹായിക്കും. അതുപോലെ, ചേന നന്നാക്കുന്നതിനിടയില്‍ കൈകള്‍ ചൊറിഞ്ഞാല്‍ കുറച്ച് കുറച്ച് നാരങ്ങനീര് പുരട്ടാവുന്നതാണ്. ഇത്തരത്തില്‍ നാരങ്ങനീര് പുരട്ടുന്നത് വളരെ പെട്ടന്ന് തന്നെ ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. കാരണം, നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയ്ക്ക് ബ്ലീച്ചിംഗ് ഇഫക്ട് ഉള്ളതിനാല്‍ തന്നെ ഇത് വേഗത്തില്‍ കൈകളില്‍ നിന്ന് ചൊറിച്ചില്‍ കുറയ്ക്കുന്നു.
ഉപ്പ്
നാരങ്ങ പോലെ തന്നെ ഉപ്പിനും ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ കഴിവുണ്ട്. നിങ്ങള്‍ ചേനയുടെ തൊലി ചെത്തുമ്പോള്‍ കുറച്ച് ഉപ്പ് വിതറി കൊടുക്കുക. ഇത്തരത്തില്‍ ചേന നുറുക്കുമ്പോഴും അതുപോലെ തന്നെ തൊലി ചെത്തി കൊടുക്കുമ്പോഴും ഉപ്പ് വിതരണം. അതുപോലെ ചേന വേവിക്കുമ്പോള്‍ അതില്‍ കുറച്ച് ഉപ്പ് ചേര്‍ക്കുന്നതും സത്യത്തില്‍ ചേനയുടെ ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് കൈകളില്‍ ചൊറിച്ചില്‍ വരാതിരിക്കാനും വളരെ എളുപ്പത്തില്‍ തന്നെ ചേന നന്നാക്കി വേവിച്ച് എടുക്കാനും സഹായിക്കും.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും സത്യത്തില്‍ കൈകളിലെ ചൊറിച്ചില്‍ അകറ്റാന്‍ സഹായിക്കുന്നതാണ്. ഇതിനായി ചേന നന്നാക്കുന്നതിന് മുന്‍പ് കുറച്ച് വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് മിക്സ് ചെയ്ത് ആ വെള്ളത്തില്‍ കൈകള്‍ കഴുകുക. അതിന് ശേഷം ചേന നന്നാക്കാന്‍ ഇരിക്കുന്നത് സത്യത്തില്‍ നല്ലതാണ്. അതുപോലെ തന്നെ, ചേന നന്നാക്കുമ്പോള്‍ ഇടയ്ക്ക് കൈകള്‍ ചൊറിഞ്ഞാല്‍ ഇതേ വെള്ളത്തില്‍ ഒന്ന് കൈകള്‍ മുക്കി വെക്കുക. ഇത് ചൊറിച്ചില്‍ വേഗത്തില്‍ തന്നെ മാറ്റും.
ചേന കഴിക്കുമ്പോള്‍
ചിലര്‍ക്ക് ചേന കഴിക്കുമ്പോള്‍ നാവില്‍ അതുപോലെ തന്നെ തൊണ്ടയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ഇത്തരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ അപ്പോള്‍ തന്നെ കയ്യില്‍ പേരയ്ക്ക ഉണ്ടെങ്കില്‍ എടുത്ത് കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ മോരും വെള്ളം കുടിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ മഞ്ഞള്‍പ്പൊടി കഴിക്കുന്നതും വേഗത്തില്‍ തന്നെ ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.