പ്രവാസികള്‍ക്കുള്ള വിസ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ജവാസാത്ത് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രവാസി അവധിക്ക് നാട്ടില്‍പോയാല്‍ റീ എന്‍ട്രി വിസ കാലാവധിയുടെ അവസാന ദിവസവും സൗദിയിലേക്ക് പ്രവേശനം അനുവദിക്കും. റീഎന്‍ട്രി വിസ ഉടമകള്‍ക്ക് സൗദി അറേബ്യക്ക് പുറത്തായിരിക്കുമ്പോള്‍ അബ്ഷിര്‍ പ്ലാറ്റ്ഫോം വഴിയോ മുഖീം പോര്‍ട്ടല്‍ വഴിയോ ഫീസ് അടച്ചതിന് ശേഷം വിസ ഇലക്ട്രോണിക് രീതിയില്‍ നീട്ടാനും അവസരമുണ്ട്.
ഒന്നിലധികം സിം കാർഡുണ്ടോ? പണിയാകും, പഴയ സിം കാർഡുകൾ കണ്ടെത്താം
നാട്ടില്‍ പോകുന്ന പ്രവാസിക്ക് എക്സിറ്റ്/റീ എന്‍ട്രി വിസ ലഭിക്കാന്‍ പാസ്പോര്‍ട്ടിന് കുറഞ്ഞത് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുന്നതിന് കുറഞ്ഞത് 60 ദിവസത്തെ സാധുത ഉണ്ടായിരിക്കണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രവാസി അവധിയില്‍ സൗദിയില്‍ നിന്ന് മടങ്ങിയാല്‍ തിരിച്ചെത്താതെ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കില്ല. അതായത്, പ്രവാസി സൗദിക്ക് പുറത്താണെങ്കില്‍ എക്സിറ്റ്/റീഎന്‍ട്രി വിസയെ ഫൈനല്‍ എക്സിറ്റ് വിസയാക്കി മാറ്റുന്നത് അനുവദനീയമല്ല.
സൗദിയില്‍ ഉയരുന്ന ലോകത്തിലെ ആദ്യത്തെ ഫ്യൂച്ചറിസ്റ്റിക് ആഡംബര റിസോര്‍ട്ട് ഹോട്ടലിന്റെ വീഡിയോ പുറത്തുവിട്ടു
വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും അനുമതിയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. വിസിറ്റ് വിസക്കാര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കുകയും ചെയ്യാം. ഹജ്ജ് സീസണില്‍ ഒഴികെ മക്കയിലെത്തി ഉംറ നിര്‍വഹിക്കാനാണ് അനുമതി. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കുന്നതിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും അനുമതിയുണ്ട്. എന്നാല്‍ താമസ കാലാവധി തീരുന്നതിന് മുമ്പ് സന്ദര്‍ശകര്‍ രാജ്യംവിട്ടില്ലെങ്കില് പിഴയൊടുക്കേണ്ടി വരും. സന്ദര്‍ശകര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ അനുവാദമില്ല.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
സൗദി പൗരന്മാര്ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ വിസിറ്റ് വിസയില്‍ ഉംറ തീര്‍ത്ഥാടനത്തിന് കൊണ്ടുവരാനും ഈയിടെ അനുമതി നല്‍കിയിരുന്നു. ഇങ്ങനെ വരുന്നവര്‍ക്കും രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ഇങ്ങനെ ലഭിക്കും.
പേഴ്സണല്‍ വിസിറ്റ് വിസയ്ക്ക് പുറമേ ട്രാന്‍സിറ്റ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ഓണ്‍ അറൈവല്‍ വിസ തുടങ്ങിയ വിസകളില്‍ സൗദിയില്‍ എത്തുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാം. 2016ല്‍ ആരംഭിച്ച സൗദി വിഷന്‍-2030 പദ്ധതിയുടെ ഭാഗമായി ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിനാണ് വിനോദ സഞ്ചാരികള്‍ക്ക് വിസ നടപടികള്‍ ഉദാരമാക്കുന്നത്.