ദുബായ് > സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിനും ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗികമായി റോഡ് അടച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകി.
ഓഗസ്റ്റ് 19 ശനിയാഴ്ച പുലർച്ചെ 5 മുതൽ ഓഗസ്റ്റ് 21 തിങ്കളാഴ്ച വരെ രണ്ട് ഇടത് പാതകളും അടച്ചിട്ടിരിക്കുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
റോഡ് ഉപയോക്താക്കൾ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..