സൗദിയിലെ പ്രതിഭകള്‍ക്ക് എംബിസി നിര്‍മ്മിക്കുന്ന ടിവി ഷോകളിലും സിനിമകളിലും പരിശീലനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്ത് അവരുടെ പ്രൊഡക്ഷന്‍ ഷൂട്ടുകള്‍ സുഗമമാക്കുകയും ചെയ്യും. ഇതുസംബന്ധിച്ച ധാരണാപത്രം (എംഒയു) രണ്ട് സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവെച്ചു. മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലുതും പ്രമുഖവുമായ മീഡിയ കമ്പനിയാണ് എംബിസി ഗ്രൂപ്പ്.
Lottery Agent Against Lottery Office: ലോട്ടറി ഓഫീസ് കത്തിക്കും ഭീഷണിയുമായി ഏജൻ്റ്
സൗദി അറേബ്യയില്‍ 1980കളില്‍ നിര്‍ത്തിവച്ച സിനിമാ പ്രദര്‍ശനം ഏതാനും വര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്താന്‍ ഭരണകൂടം ഉയര്‍ന്ന പങ്കാളിത്തവും ഫണ്ടുകളും പ്രഖ്യാപിക്കുന്നുണ്ട്.
അന്താരാഷ്ട്ര സിനിമാ രംഗത്തെ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു.
പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരെയും നിര്‍മാതാക്കളെയും പിന്തുണയ്ക്കുകയും അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും വിദേശങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നതിനുള്ള അവസരങ്ങള്‍ ഇപ്പോഴുണ്ട്. ഈ പുരോഗമന സമീപനം സൗദി അറേബ്യയുടെ സാംസ്കാരിക സ്വത്വം പരിപോഷിപ്പിക്കുന്നതിനും അന്താരാഷ്ട്ര ചലച്ചിത്ര സമൂഹവുമായി ഇടപഴകുന്നതിനുമുള്ള പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്യുന്നു.
2023 മെയ് മാസത്തിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍, സൗദി അറേബ്യയുടെ കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഫണ്ട് രണ്ട് വ്യത്യസ്ത ഗ്രാന്റുകള്‍ പ്രഖ്യാപിച്ചു. പ്രാദേശിക ചലച്ചിത്ര വ്യവസായം വികസിപ്പിക്കുന്നതിന് 180 മില്യണ്‍ ഡോളര്‍ നീക്കിവച്ചു. ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസുകളെ ആകര്‍ഷിക്കുന്ന അന്തരീക്ഷം പരിപോഷിപ്പിക്കാനും തീരുമാനിച്ചു.
സൗദിയില്‍ ഉയരുന്ന ലോകത്തിലെ ആദ്യത്തെ ഫ്യൂച്ചറിസ്റ്റിക് ആഡംബര റിസോര്‍ട്ട് ഹോട്ടലിന്റെ വീഡിയോ പുറത്തുവിട്ടു
പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനും ഗുണനിലവാരമുള്ള പ്രാദേശിക നിര്‍മാണങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് സൗദി ഫിലിം കമ്മീഷന് കഴിഞ്ഞ വര്‍ഷം പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരുന്നു. സൗദിയില്‍ ഷോര്‍ട്ട് ഫിലിമുകളോ ഫീച്ചര്‍ ഫിലിമുകളോ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന സൗദി ആസ്ഥാനമായുള്ള പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയാണിത്. സൗദിയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.
ധനസഹായത്തിനു പുറമേ, ദുബായും അബുദാബിയും വാഗ്ദാനം ചെയ്തതിന് സമാനമായി സിനിമാ ഷൂട്ടുകള്‍ക്ക് നികുതിയിളവും സൗദി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, രാജ്യത്തുനിന്നും ജോലിക്കാരെയും പ്രതിഭകളെയും റിക്രൂട്ട് ചെയ്യുന്ന പ്രൊഡക്ഷനുകള്‍ക്ക് 40% വരെ ക്യാഷ് ബാക്ക് ഇന്‍സെന്റീവും നല്കുന്നു. രാജ്യത്തിന്റെ സാംസ്കാരും ഭൂമിശാസ്ത്ര വൈവിധ്യങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളോ ഫീച്ചര്‍ ഫിലിമുകളോ നിര്‍മിക്കുന്നവര്‍ക്കും ഇന്‍സെന്റീവ് ലഭിക്കും.
സമീപകാലത്ത്, ആന്റണിയും ജോ റൂസോയും സംവിധാനം ചെയ്ത കാണ്ഡഹാര്‍ സിനിമ സൗദിയിലെ അല്‍ഉലയില്‍ ചിത്രീകരിച്ചിരുന്നു. ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന സിനിമ ഡങ്കിയും റൂപര്‍ട്ട് വ്യാട്ടിന്റെ ഡെസേര്‍ട്ട് വാരിയറും ചിത്രീകരിച്ച സൗദിയിലെ നിയോം ഫിലിം യൂണിറ്റ് ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
2023 രണ്ടാം പാദത്തില്‍ സൗദിയിലെ സിനിമാ മേഖല 28% വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. സിനിമ, വിനോദം, കല തുടങ്ങിയ മേഖലകളിലും സാമ്പത്തിക മുന്നേറ്റം കൈവരിച്ചു. സൗദിയിലെ പത്തിലധികം നഗരങ്ങളില്‍ ഇപ്പോള്‍ സിനിമാ പ്രദര്‍ശനമുണ്ട്. സിനിമാ വ്യവസായത്തില്‍ രാജ്യതലസ്ഥാനമായ റിയാദ് ആണ് നഗരങ്ങളില്‍ ഏറ്റവും മുന്നില്‍. ജിദ്ദ, ദമ്മാം, മക്ക, മദീന, ഖമീസ് മുശൈത്ത്, റാബിഗ്, അറാര്‍ തുടങ്ങിയ നഗരങ്ങളിലും തിയേറ്ററുകളും സിനിമാ നിര്‍മാണവും നടന്നുവരുന്നു.
വിദേശത്തുള്ള സിനിമാ കമ്പനികളുടെ സഹായത്തോടെ നിരവധി തിയേറ്ററുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് ഒരുക്കിയത്. കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ നിര്‍മിച്ചുവരികയാണ്. ലോക പ്രശസ്തമായ വോക്സ് സിനിമാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് രാജ്യത്ത് നിരവധി തിയേറ്ററുകളുണ്ട്. എംവിഐ സിനിമാസും എംപയര്‍ സിനിമാസും ഗ്രാന്റ് സിനിമാസും തിയേറ്ററുകള്‍ ഒരുക്കി.
120 കോടി ഡോളറിന്റെ മൂല്യമുള്ള വ്യവസായമായി സിനിമ സൗദിയില്‍ മാറിക്കഴിഞ്ഞുവെന്ന് ജനറല്‍ കമ്മീഷന് ഫോര്‍ ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി വിഭാഗം കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2030 ഓടെ സൗദി അറേബ്യയുടെ സിനിമാ മാര്‍ക്കറ്റ് 1.70 ബില്യണ്‍ യു.എസ് ഡോളറിലെത്തുമെന്ന് റെനബ് റിസര്‍ച്ച് പറയുന്നു.