പ്ലഗ്ഗിൽ കുത്തിയ കൊതുകുനിവാരണി കത്തി; പുക ശ്വസിച്ച് മുത്തശ്ശിക്കും മൂന്ന് കൊച്ചുമക്കൾക്കും ദാരുണാന്ത്യം
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 19 Aug 2023, 1:41 pm
പ്ലഗ്ഗിൽ കുത്തിയ കൊതുകുനിവാരണി തുണിയിൽ കത്തി വീണതോടെ മുറിയിൽ പുകനിറഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. ചെന്നൈ മാത്തൂർ എംഎംഡി എയിലാണ് സംഭവം
ഹൈലൈറ്റ്:
- പ്ലഗ്ഗിൽ കുത്തിയ കൊതുകുനിവാരണി കത്തി മുറിയിൽ തീ പടർന്നു.
- ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.
- ചെന്നൈ മാത്തൂർ – എംഎംഡിഎയിൽ ശനിയാഴ്ച രാത്രിയാണ് അപകടം.
വീണ്ടും അമേഠിയിൽ നിന്ന് തന്നെ മത്സരിക്കും; പ്രഖ്യാപനവുമായി യുപി കോൺഗ്രസ് അധ്യക്ഷൻ
സംഭവദിവസം രാത്രി പ്ലഗ്ഗിൽ ഘടിപ്പ കൊതുകുനിവാരണി കത്തി സമീപത്തെ നൈലോൺ തുണിയിൽ വീണതോടെ വീട്ടിൽ പുക നിറഞ്ഞു. നൈലോൺ മെറ്റീരിയലിൽ നിന്ന് കനത്ത പുക ഉയർന്ന് വീടിന്റെ കിടപ്പുമുറിയിലും മറ്റ് ഭാഗങ്ങളിലും വ്യാപിക്കുകയായിരുന്നു. പുക മുറിയിൽ നിറഞ്ഞത് കുടുംബാഗങ്ങൾ അറിഞ്ഞിരുന്നില്ല.
ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഇതോടെ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വീടിൻ്റെ വാതിൽ ബലമായി തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമന വിഭാഗം സ്ഥലത്ത് എത്തിയിരുന്നു.
വിയർത്ത് കുളിച്ച് കർക്കിടകം; അഞ്ചു വർഷത്തിനിടെ മഴ കുറഞ്ഞ് ഓഗസ്റ്റ്; വേനൽ വിളകൾക്ക് ഭീഷണി
അവശനിലയിൽ കണ്ടെത്തിയ നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി ഫയർ ഓഫീസർ സൗന്ദരപാണ്ഡ്യൻ പറഞ്ഞു. പുക ശ്വസിച്ച് ഉറക്കത്തിൽ തന്നെ മരണം സംഭവിച്ചതാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ച കുട്ടികളുടെ പിതാവ് ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അമ്മ ആശുപത്രിയിലേക്ക് പോയതോടെ കുട്ടികൾ മുത്തശ്ശിയെ വിളിച്ചുവരുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക