ദുബായ് > ഉഭയകക്ഷിബന്ധം ശക്തമാക്കാൻ ചർച്ച നടത്തി യുഎഇയും എത്യോപ്യയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദും സാമ്പത്തിക നിക്ഷേപ വികസന ബന്ധങ്ങൾ ഉൾപ്പെടെയുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.
ഈ വർഷം അവസാനം യുഎഇയിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ (COP28) പങ്കെടുക്കാൻ ഷെയ്ഖ് മുഹമ്മദ് എത്യോപ്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചു.
യുഎഇയിലെയും എത്യോപ്യയിലെയും നിരവധി സ്ഥാപനങ്ങൾ തമ്മിൽ ധാരണാപത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചു. സഹകരണം വളർത്തിയെടുക്കുക, പങ്കാളിത്തം വികസിപ്പിക്കുക, വിവിധ മേഖലകളിലെ ഇടപെടലുകൾ വൈവിധ്യവത്കരിക്കുക എന്നിവയാണ് കരാറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. കസ്റ്റംസ് കാര്യങ്ങളിൽ പരസ്പര സഹായം, എത്യോപ്യയിലെ കൃഷി മന്ത്രാലയവും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിലുള്ള ധാരണാപത്രം തുടങ്ങിയവയിൽ ഭരണാധികാരികൾ ഒപ്പുവെച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..