ഖത്തീഫ് > ഭരണകർത്താക്കളും പൗരന്മാരും രാജ്യതാത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാകണമെന്നും മത-ജാതീയ സങ്കുചിതത്വം പൊതുതാൽപര്യങ്ങൾക്ക് എതിരാകരുതെന്നും ഖത്തീഫ് ഐസിഎഫ് പൗരസഭ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഏഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ ഖത്തീഫ് ഐസിഎഫ് പൗരസഭ സംഗമം നടത്തി. സംഗമത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
ഡോ. ശിഹാബ് മാഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹാരിസ് ജൗഹരി പ്രമേയ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഷ്താഖ് പേങ്ങാട് (KMCC), അബ്ദുൽ വഹാബ് മുസ്ലിയാർ (RSC), അമീൻ കളിയിക്കാവിള തുടങ്ങിയവർ പങ്കെടുത്തു. ഉബൈദ് മോളൂർ സ്വാഗതവും ഹാരിസ് കണ്ണൂർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..