ജിദ്ദ > പ്ലാസ്റ്റിക് മൂടികൾ കൊണ്ട് ചുവർചിത്രം ഒരുക്കി ജിദ്ദ നഗരസഭ ഗിന്നസ് റെക്കോർഡിലേക്ക്. പ്ലാസ്റ്റിക് മൂടികൾ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ ചുവർചിത്രം ഒരുക്കിയാണ് നഗരസഭ റെക്കോർഡ് സ്വന്തമാക്കിയത്. പരിസ്ഥിതി പ്രവർത്തക ഖലൂദ് അൽഫദ്ലിയാണ് ചുവർചിത്രം തയാറാക്കിയത്. ജിദ്ദ നഗരസഭ ഇത് സ്പോൺസർ ചെയ്തു.
383 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പ്ലാസ്റ്റിക് മൂടികൾ ഉപയോഗിച്ച് ചിത്രം ഒരുക്കിട്ടുള്ളത്. വളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ എട്ടു മാസമെടുത്താണ് ചുവർചിത്രം പൂർത്തിയാക്കിയത്. നാലു ലക്ഷം പ്ലാസ്റ്റിക് മൂടികൾ ഉപയോഗിച്ചു. കലാസൃഷ്ടികളിൽ പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്താനും പരിസ്ഥിതിയുമായുള്ള കലയുടെ ബന്ധത്തിന് ഊന്നൽ നൽകാനുമാണ് ചുവർചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..