പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷണമായി ആവിഷ്കരിക്കുന്ന പുള്ള് പ്രദർശനം തുടരുന്നു. തിയറ്ററുകളിൽരണ്ടാവാരം കടക്കുന്ന സിനിമ പ്രകൃതിയുടെ, മനുഷ്യന്റെ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. പ്രശസ്ത സിനിമാ സംവിധായകൻഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്മയിലൂടെ പൊതുജന പങ്കാളിത്തത്തിൽ നിർമിച്ചതാണ് സിനിമ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്. പതിനഞ്ചിൽ പരം രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിശേഷമാണ് ചിത്രം തിയറ്ററിലെത്തിയത്.
റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷബിതയുടേതാണ്. ഷബിത, വിധു ശങ്കർ, വിജേഷ് ഉണ്ണി, ശാന്തകുമാർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ചായാഗ്രഹണം അജി വാവച്ചൻ. റീന മരിയ, സന്തോഷ് സരസ്, ധനിൽ കൃഷ്ണ, ജയപ്രകാശ് കുളൂർ, ആനന്ദ് ബാൽ, ലത സതീഷ്, ഹാഷിം കോർമത്ത്, സതീഷ് അമ്പാടി, ജൗഹർ കാനേഷ്, വിനീഷ് നമ്പ്യാർ, സുധ കാവേങ്ങാട്ട്, ശ്രീരാജ്, ബേബി അപർണ ജഗത്, ഗംഗ ശേഖർ, ശിവാനന്ദൻ ആലിയോട്ട്, ജസ്റ്റിൻ തച്ചിൽ, രേവതി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഇന്ദിര, ലിജി ജോയ് സാറാമ്മ, ആരതി നായർ, വാസുദേവൻ, ലിനീഷ് അരൂർ, രാജേഷ് അമ്പാടി, സൂരജ് നന്ദൻ കൊല്ലയിൽ, മൂർക്കനാട് പീതാംബരൻ എന്നിവരാണ് പ്രധാന അതിഗനതാക്കൾ.
എഡിറ്റിങ്: സുമേഷ്, പ്രൊഡക്ഷൻ കൺട്രോളർ: – ദീപക് ജയപ്രകാശൻ, സംഗീതം: – രാജേഷ് ബാബു & ഷിജിത് ശിവൻ, ഗാനരചന: -രേണുക ലാൽ, ശ്രീജിത് രാജേന്ദ്രൻ, ഡോക്ടർ . ജെറ്റീഷ് ശിവദാസ്, നന്ദിനി രാജീവ്. അലാപനം: -പ്രയാൺ പവിത്രൻ, രസിക രാജൻ, പ്രേമി രാംദാസ്, സുമ സ്റ്റാലിൻ, പ്രിയ ബിനോയ്, ലിജേഷ് ഗോപാൽ, ആർട് – ജയലാൽ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ – രശ്മി ഷാജൂൺ, മേക്കപ്പ് – പ്രബീഷ് കാലിക്കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രമോദ് കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – ജുനൈറ്റ് അലക്സ് ജോർഡി, സ്റ്റിൽസ് – പ്രയാൺ പവിത്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനീഷ് നമ്പ്യാർ, ഫിനാൻസ് കൺട്രോളർ – അഭിജിത് രാജൻ, പി. ആർ. ഒ. – സുജീഷ് കുന്നുമ്മക്കര, പബ്ലിസിറ്റി ഡിസൈൻ – ബിനോയ് വിജയ്, ഓഡിയോഗ്രാഫി – ഹരിരാഗ് എം. വാര്യർ, കളറിസ്റ്റ് – ഹരി ജി. നായർ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ, വി എഫ് എക്സ് – ലവൻ & കുശൻ, ജിമ്മി ജിബ് മിന്നൽ രാജ്, വിതരണം ലീഡ്സ് & ഡീൽസ് ഇന്ററാക്ടീവ് ടെക്നോളജീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..