പാത്രങ്ങള്‍
പാത്രങ്ങള്‍ കറി വെക്കുന്നതിനോട് കൂടെ തന്നെ അപ്പോള്‍ തന്നെ കഴുകി എടുത്ത് ഒതുക്കി വെക്കാന്‍ ശ്രമിക്കുന്നത് സിങ്കില്‍ പാത്രങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. അതുപോലെ തന്നെ, പാത്രം കഴുകുമ്പോള്‍ വെറുതേ വെള്ളത്തില്‍ കാണിച്ച് കഴുകരുത്. നല്ലപോലെ സോപ്പ് ഇട്ട് തന്നെ കഴുകണം. പാത്രത്തിന്റെ മുക്കും മൂലയും കഴുകി വെടുപ്പാക്കി വെക്കണം. ഇല്ലെങ്കില്‍ അതില്‍ അഴുക്ക് അടിഞ്ഞ് കൂടാന്‍ സാധ്യത വളരെ കൂടുതലാണ്.
പാത്രങ്ങള്‍ അതുപോലെ തന്നെ വെള്ളം കളഞ്ഞ് ഒതുക്കി നല്ല വൃത്തിയില്‍ എടുത്ത് വെക്കാനും ശ്രദ്ധിക്കുക. ചിലര്‍ കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കുന്നതിന് പകരം, സ്റ്റല്‍ പാത്രത്തില്‍ ഇട്ട് പച്ചക്കറികള്‍ കട്ട് ചെയ്യുന്നത് കാണാം. ഇത്തരത്തില്‍ ചെയ്യുന്നത് പാത്രങ്ങളില്‍ പോറല്‍ വീഴാന്‍ കാരണമാകുന്നുണ്ട്. അതിനാല്‍, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ശരീരം മെലിയാന്‍
വസ്ത്രം ധരിക്കുമ്പോൾ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
പച്ചക്കറി വേയ്സ്റ്റ്
നമ്മള് പച്ചക്കറി നുറുക്കിയതിന്റെ വേയ്സ്റ്റ് അതുപോലെ തന്നെ ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊന്നും അടുക്കള സിങ്കില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് അമിതമായി ദുര്‍ഗന്ധം വരുന്നതിലേയ്ക്കും അതുപോലെ തന്നെ അടുക്കളയില്‍ ദുര്‍ഗന്ധം നിലനില്ക്കാനും ഇത് കാരണമാകുന്നുണ്ട്. അതിനാല്‍ അടുക്കള സിങ്കില്‍ ഒരിക്കലും വേയ്സ്റ്റ് തള്ളരുത്.
അതുപോലെ, അടുക്കളയില്‍ വെച്ചിട്ടുള്ള വേയസ്റ്റ് ബിന്‍, അന്നാന്ന് തന്നെ വൃത്തിയാക്കി വെക്കാന്‍ മറക്കരുത്. പലരും അത് കുമിഞ്ഞ് കൂടുന്നത് വരെ വൃത്തിയാക്കാതെ വെക്കുന്നത് കാണാം. ഈ പ്രവണത അടുക്കളയിലേയ്ക്ക് പാറ്റ, പല്ലി, ഉറുമ്പ് എന്നിവയെ ക്ഷണിച്ച് വരുത്തുന്നത് പോലെയാകും. ഇത് മാത്രമല്ല, ചിലപ്പോള്‍ അമിതമായി വേയ്സ്റ്റ് കുമിയുന്നത് പുഴു വരുന്നതിനും കാരണമാണ്.
ഫ്രിഡ്ജ്
ഇന്ന് മിക്ക വീട്ടിലും ഫ്രിഡ്ജ് ഉണ്ട്. അവയുടെ സ്ഥാനവും അടുക്കളയില്‍ തന്നെയാകും. ഈ ഫ്രിഡ്ജ് ഇന്ന് മിക്ക സാധനങങളും കുത്തി കയറ്റി വെക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് പലരും ഉപയോഗിക്കുന്നത്. സത്യത്തില്‍ ഇത്തരത്തില്‍ എല്ലാം കുത്തി കയറ്റി വെക്കുന്നത് ഫ്രിഡ്ജ് വൃത്തികേടാക്കുന്നതിന് തുല്ല്യമാണ്. ചിലര്‍ പച്ചക്കറികള്‍ അതില്‍ സൂക്ഷിക്കും. ചിലപ്പോള്‍ അവ ചീഞ്ഞ് തുടങ്ങിയാലും അത് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും പച്ചക്കറികള്‍ കുത്തി നിറയ്ക്കുന്നത് കാണാം. ഇത്തരം പ്രവണത, ഫ്രിഡ്ജില്‍ ഒരു ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാണ്. അതുപോലെ തന്നെ, നിറവ്യത്യാസം വരുത്താനും മറ്റ് സാധനങ്ങള്‍ ചീത്തയാകാനും ഇത് കാരണമാതും. അതിനാല്‍, ഫ്രിജ്ഡ് ആഴ്ച്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കി, അനാവശ്യ സാധനങ്ങള്‍ നീക്കം ചെയ്യണം.
മുക്കും മൂലയും
ഒരു അടുക്കള വൃത്തിയാക്കി എടുക്കുക എന്ന് വെച്ചാല്‍ വെറുതേ അടിച്ച് വാരി ഇടുന്നത് മാത്രമല്ല, എല്ലാ സാധനങ്ങളും ഒതുക്കി മാറാലയും പൊടിയും തട്ടി കളഞ്ഞ് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും നല്ലരീതിയില്‍ വൃത്തിയാക്കി എടുക്കണം. എന്നാല്‍ മാത്രമാണ്, അടുക്കളയില്‍ ഒരു പോസറ്റീവ് എനര്‍ജി നിറയക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ, ജനാലയെല്ലാം എന്നും തുറന്നിടണം. ഇത് കൂടാതെ, എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് അടുക്കള അടിച്ച് വൃത്തിയാക്കി സ്ലാബ് എല്ലാം തുടച്ച് പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി എടുന്നത് അടുക്കള എന്നും നല്ലപോലെ വൃത്തിയാക്കി സൂക്ഷി്ക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.
മീനും ഇറച്ചിയും
അടുക്കളയില്‍ വെച്ച് തന്നെ പരമാവധി മീനും ഇറച്ചിയും നന്നായി വൃത്തിയാക്കി എടുക്കുന്നത ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ വൃത്തിയാക്കുന്നത് അടുക്കളയില്‍ ഇതിന്റെ മണം ദീര്‍ഘനേരത്തേയ്ക്ക് നിലനില്ക്കാന് കാരണമാകുന്നു. ഇത് മാത്രമല്ല, നിങ്ങള്‍ക്ക് അടുക്കളയില്‍ കയറുമ്പോള്‍ തന്നെ നെഗറ്റീവ് എനര്‍ജി ലഭിക്കാനും ഇത് കാരണമാകും. അതിനാല്‍, വര്‍ക്കേരിയയില്‍ ഇത്തരം സാധനങ്ങള്‍ നന്നാക്കുക.