നോൺ എസി ട്രെയിനുകൾ നിലവിലെ വന്ദേ ഭാരതിന് സമാനമായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ‘നോൺ എസി വന്ദേ ഭാരതിന്റെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്. എസി വന്ദേ ഭാരതിന്റെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ എന്ന രീതിയിലാണ്. ജനലുകൾ തുറന്നിട്ടുള്ള ട്രെയിൻ വളരെ വേഗത്തിൽ ഓടിക്കുന്നത് നല്ലതല്ലെന്ന കണ്ടെത്തലിനെ തുടർന്നാണിത്.’ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
പുതുപ്പള്ളിയിൽ വികസന മുരടിപ്പ്; ഇത്തവണ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്യും: ജോസ് കെ മാണി
Leopard Attack: പുലികൾ കൂട്ടമായി ഇറങ്ങുന്നു; പരാതിയുമായി നാട്ടുകാർ
ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ട്രെയിനിന് 21 കോച്ചുകളും രണ്ട് ലോക്കോമോട്ടീവുകളും ഉണ്ടായിരിക്കും. വേഗത്തിൽ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ലോക്കോമോട്ടീവ് ഓരോ അറ്റത്തും പുഷ്-പുൾ ഓപ്പറേഷനായി ട്രെയിനുമായി ബന്ധിപ്പിക്കും. വന്ദേ ഭാരത് ട്രെയിനുകളിലേത് പോലെ ഈ ട്രെയിനിനും മെച്ചപ്പെട്ട ഇന്റീരിയർ യാത്രാ സൗകര്യങ്ങളുമുണ്ടാകും. യാത്രയ്ക്കിടെ കുലുക്കം തോന്നാതിരിക്കാനുള്ള സംവിധാനവും നോൺ എസി വന്ദേ ഭാരതിൽ സജ്ജീകരിക്കും.
രാജധാനിയിൽനിന്നും ശതാബ്ദി ട്രെയിനിൽനിന്നും വ്യത്യസ്തമായിട്ടുള്ള സംവിധാനങ്ങളാണ് പുതിയ ട്രെയിനിൽ ഉണ്ടാവുകയെന്നും റെയിൽവേ അറിയിച്ചു. ‘പുതിയ ട്രെയിനിൽ ഫയർ അലാറം സംവിധാനം, എമർജൻസി അലാറങ്ങൾ, വന്ദേ ഭാരതിനുള്ളിൽ രൂപകൽപ്പന ചെയ്ത ടോയ്ലറ്റുകൾ, മെച്ചപ്പെട്ട സീറ്റുകളും ഈ കോച്ചുകളിൽ ഉണ്ടായിരിക്കും.’ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരത്തിലുള്ള രണ്ട് ട്രെയിനുകൾ ഈ വർഷത്തോടെ പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്.
രണ്ടാമത്തെ വലിയ മാൾ; കൊച്ചിക്കാർക്ക് ഓണസമ്മാനമായി ഫോറം മാൾ തുറന്നു; 90 റീടെയിൽ കേന്ദ്രങ്ങൾ
ചെന്നൈയിലെ ഇൻഗ്രൽ കോച്ച് ഫാക്ടറിയിലാണ് നോൺ എസി വന്ദേ ഭാരതിന്റെ നിർമ്മാണം. ഈ വർഷം 30 വ്യത്യസ്ത വകഭേദങ്ങളിലായി 3421 കോച്ചുകൾ നിർമ്മിക്കാനാണ് ഐസിഎഫ് ലക്ഷ്യമിടുന്നത്. ഹ്രസ്വദൂര യാത്രകൾക്കുള്ള വന്ദേ മെട്രോ അതിലൊന്നാണ്.